ഡോ.​മൂ​പ്പ​ൻ​സ് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ലെ​വ​ൽ 3 ന​വ​ജാ​ത ശി​ശു തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Tuesday, May 17, 2022 12:36 AM IST
മേ​പ്പാ​ടി: ജി​ല്ല​യി​ൽ ന​വ​ജാ​ത ശി​ശു തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഡോ. ​മൂ​പ്പ​ൻ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളു​മാ​യി ആ​ധു​നി​ക രീ​തി​യി​ൽ സ​ജ്ജീ​ക​രി​ച്ച മൂ​ന്ന് ലെ​വ​ൽ ന​വ​ജാ​ത ശി​ശു തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​സ്റ്റ​ർ ഡി​എം ഹെ​ൽ​ത്ത് കെ​യ​റി​ന്‍റെ​യും ഡോ. ​മൂ​പ്പ​ൻ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ​യും ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ നി​ർ​വ​ഹി​ച്ചു. 27 ബെ​ഡ്ഡു​ക​ളോ​ടെ ആ​രം​ഭി​ച്ച പു​തി​യ സം​വി​ധാ​നം ഈ ​രം​ഗ​ത്തെ ജി​ല്ല​യി​ലെ പു​തി​യൊ​രു കാ​ൽ​വ​യ്പ്പാ​ണ്.
വെ​ന്‍റി​ലേ​റ്റ​റു​ക​ൾ, ബൈ​പാ​പ്സ്, 24 മ​ണി​ക്കൂ​ർ ഡോ​ക്ട​റു​ടെ​യും പ​രി​ച​യ സ​ന്പ​ന്ന​രാ​യ ജീ​വ​ന​ക്കാ​രു​ടെ​യും സേ​വ​ന​ങ്ങ​ൾ ഇ​വി​ടെ ഉ​റ​പ്പാ​ക്കു​ന്നു.
ന​സീ​റ ആ​സാ​ദ്, എ​ക്സി​ക്യൂ​ട്ടീ​വ് ട്ര​സ്റ്റി യു. ​ബ​ഷീ​ർ, ഡീ​ൻ ഡോ. ​ഗോ​പ​കു​മാ​ര​ൻ ക​ർ​ത്താ, ഡോ. ​ദാ​മോ​ദ​ര​ൻ ആ​ല​ക്കോ​ട​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.