സ​ർ​ക്കാ​രി​ന്‍റെ പിന്മാ​റ്റം ജ​ന​കീ​യ സ​മ​ര​ത്തി​ന്‍റെ വി​ജ​യം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Tuesday, May 17, 2022 11:48 PM IST
ക​ൽ​പ്പ​റ്റ: കെ ​റെ​യി​ൽ കു​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ൽ നി​ന്നു​ള്ള സ​ർ​ക്കാ​രി​ന്‍റെ പിന്മാ​റ്റം പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും ജ​ന​ങ്ങ​ളു​ടെ​യും ഒ​രു​മി​ച്ചു​ള്ള ജ​ന​കീ​യ സ​മ​ര​ത്തി​ന്‍റെ വി​ജ​യ​മാ​ണെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ൽ​പ്പ​റ്റ​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും സ​ദ​സും സം​ഘ​ടി​പ്പി​ച്ചു.
പ്ര​തി​ഷ​ധ സ​ദ​സ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി സി​ജു പൗ​ലോ​സ് തോ​ട്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​ർ​ഷ​ൽ കൊ​ന്നാ​ട​ൻ, ഗൗ​തം ഗോ​കു​ൽ​ദാ​സ്, ഡി​ന്‍റോ ജോ​സ്, സി​റി​ൽ ജോ​സ്, ഷി​ജു ഗോ​പാ​ല​ൻ, നൗ​ഫ​ൽ കെ,​ ലി​റാ​ർ പാ​റ​ളി​ക്കു​ന്ന് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.