മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ​ധ്യ​ക്ഷ​ന് ബ​ത്തേ​രി​യി​ൽ 22ന് ​സ്വീ​ക​ര​ണം
Friday, May 20, 2022 12:35 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ മാ​ത്യൂ​സ് തൃ​തി​യ​ൻ കാ​തോ​ലി​ക്ക ബാ​വ​യ്ക്ക് 22ന് ​ബ​ത്തേ​രി​യി​ൽ സ്വ​ക​ര​ണം ന​ൽ​കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ബ​ത്തേ​രി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സ്വീ​ക​ര​ണം ന​ൽ​കു​ക.
സ്വീ​ക​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പൊ​തു സ​മ്മേ​ള​ന​വും ന​ട​ക്കും. ന​വാ​ഭി​ഷി​ക്ത പ​ദ​വി ല​ഭി​ച്ച​തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് കാ​തോ​ലി​ക്കാ ബാ​വ വ​യ​നാ​ട്ടി​ലെ​ത്തു​ന്ന​ത്. ഉ​ച്ച​യ്ക്ക് 2.30ന് ​ക​ൽ​പ്പ​റ്റ​യി​ൽ ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ഹാ​ര​മ​ണി​യി​ച്ച് സ്വീ​ക​രി​ക്കും. തു​ട​ർ​ന്ന് മീ​ന​ങ്ങാ​ടി സെ​ന്‍റ് പീ​റ്റേ​ഴ്സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ നി​ന്നും നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ലേ​ക്ക് ആ​ന​യി​ക്കും.
മാ​നി​ക്കു​നി​യി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ് സ്വീ​ക​രി​ക്കും. തു​ട​ർ​ന്ന് ക​ത്തീ​ഡ്ര​ലി​ൽ ധൂ​പ​പ്രാ​ർ​ഥ​ന​യും ഫാ.​മ​ത്താ​യി നൂ​റ​നാ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പൊ​തു സ​മ്മേ​ള​ന​വും ന​ട​ക്കും. ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി വീ​ണ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ​ത്തേ​രി ഭ​ദ്രാ​സ​നാ​ധി​പ​ൻ ഏ​ബ്ര​ഹാം മാ​ർ എ​പ്പി​പ്പാ​നി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​ഘോ​ഷ​ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫാ.​ടി.​എം. കു​ര്യാ​ക്കോ​സ്, ഫാ.​വ ർ​ഗീ​സ് മ​ണ്ട്ര​ത്ത്, ഫാ.​എ.​ഐ. ജോ​ണ്‍, ടി.​ജെ. ഏ​ബ്ര​ഹാം, പ്ര​ഫ.​സാ​ജു ജേ​ക്ക​ബ്, ഫാ.​ബി​ജു പീ​റ്റ​ർ, രാ​ജ​ൻ തോ​മ​സ്, എ​ൻ.​വി പ​ത്രോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.