വീടുകളുടെ രേ​ഖ കൈ​മാ​റ്റ​വും മെ​ഡി​ക്ക​ൽ ക്യാ​ന്പും
Friday, May 20, 2022 11:37 PM IST
മേ​പ്പാ​ടി: ആ​സ്റ്റ​ർ ഡി​എം ഹെ​ൽ​ത്ത് കെ​യ​റി​ന്‍റെ സി​എ​സ്ആ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്ന ആ​സ്റ്റ​ർ ഡി​എം ഫൗ​ണ്ടേ​ഷ​നും തെ​ക്കേ​പ്പു​റം എ​ക്സ്പ്പാ​റ്റ്സ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി നി​ർ​മി​ച്ചു ന​ൽ​കി​യ 20 വീ​ടു​ക​ളു​ടെ ആ​ധാ​രം കൈ​മാ​റ​ൽ തു​റ​മു​ഖ പു​രാ​വ​സ്തു മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ 23ന് ​നി​ർ​വ​ഹി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.2018 ലെ ​പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട കേ​ര​ള​ത്തി​ലെ 254 കു​ടും​ബ​ങ്ങ​ൾ​ക്ക് വി​ഭാ​വ​നം ചെ​യ്ത ഈ ​പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ൽ 50 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു. ഇ​തി​ൽ 20 വീ​ടു​ക​ളാ​ണ് പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ലെ ക​രി​ന്പു​മ്മ​ൽ പ്ര​ദേ​ശ​ത്തു ക്ല​സ്റ്റ​ർ ഹോ​മാ​യി പ​ണി​ക​ഴി​പ്പി​ച്ച​ത്.
തെ​ക്കേ​പ്പു​റം എ​ക്സ്പ്പാ​റ്റ്സ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ വാ​ങ്ങി​ച്ചു ന​ൽ​കി​യ ഒ​രേ​ക്ക​ർ ഭൂ​മി​യി​ലാ​ണ് ആ​സ്റ്റ​ർ വോ​ള​ണ്ടി​യേ​ഴ്സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​സ്റ്റ​ർ ക്ല​സ്റ്റ​ർ ഭ​വ​ന​ങ്ങ​ൾ പ​ണി​തി​രി​ക്കു​ന്ന​ത്. പ​ന​മ​രം പു​ഴ​യു​ടെ തീ​ര​ത്ത് താ​മ​സി​ച്ചു വ​ന്നി​രു​ന്ന എ​ല്ലാ മ​ഴ​ക്കാ​ല​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി ദു​രി​ത ജീ​വി​തം ന​യി​ച്ചി​രു​ന്ന 16 കു​ടും​ബ​ങ്ങ​ൾ​ക്കും മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നാ​ല് കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​ണ് ഇ​വി​ടെ വീ​ടു​ക​ൾ ന​ൽ​കി​യ​ത്. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​മൂ​പ്പ​ൻ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ജി​എം ഡോ. ​ഷാ​ന​വാ​സ് പ​ള്ളി​യാ​ൽ, ആ​സ്റ്റ​ർ വോ​ള​ണ്ടി​യേ​ഴ്സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് ബ​ഷീ​ർ, ടെ​ഫ ചെ​യ​ർ​മാ​ൻ ആ​ദം ഓ​ജി, സെ​ക്ര​ട്ട​റി ജ​ന​റ​ൽ യൂ​ന​സ് പ​ള്ളി​വീ​ട്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഹാ​ഷിം ക​ട​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.