വ​യ​നാ​ട് സ്വ​ദേ​ശി​നി വി​ദേ​ശ​ത്തു വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Saturday, June 25, 2022 10:29 PM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് സ്വ​ദേ​ശി​നി യു​എ​ഇ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ചെ​റ്റ​പ്പാ​ലം അ​ര​ങ്ങി​ൽ​ത്താ​ഴെ ഹ​ഫ്സ​ലി​ന്‍റെ ഭാ​ര്യ റം​ഷീ​ന​യാ​ണ്(32) മ​രി​ച്ച​ത്.

ഒ​ണ്ട​യ​ങ്ങാ​ടി ആ​ന​പ്പാ​റ അ​ബൂ​ബ​ക്ക​ർ-​റം​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ വാ​ഹ​നം ഇ​ടി​ച്ചാ​ണ് മ​ര​ണ​മെ​ന്നാ​ണ് നാ​ട്ടി​ൽ ല​ഭി​ച്ച വി​വ​രം. മ​ക​ൻ: മു​ഹ​മ്മ​ദ് ഇ​ഹ്സാ​ൻ.