ഭ​ക്ഷ്യ വി​ഷ​ബാ​ധ​യെ​ന്നു സം​ശ​യം; 16 വി​ദ്യാ​ർ​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ലാ​ക്കി
Monday, June 27, 2022 11:58 PM IST
മാ​ന​ന്ത​വാ​ടി: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റെ​ന്ന സം​ശ​യ​ത്തി​ൽ 16 വി​ദ്യാ​ർ​ഥി​ക​ളെ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ന​ല്ലൂ​ർ​നാ​ട് മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ചി​കി​ത്സ​യി​ൽ. സ്കൂ​ൾ അ​സം​ബ്ലി​ക്കി​ടെ കു​ട്ടി​ക​ളി​ൽ ചി​ല​ർ ത​ല​ക​റ​ങ്ങി വീ​ണു. മ​റ്റു ചി​ല​ർ​ക്കു ശാ​രീ​ര അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടു.
സ്കൂ​ൾ അ​ധി​കൃ​ത​ർ ഉ​ട​നെ കു​ട്ടി​ക​ൾ​ക്കു ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളി​ൽ 11 പേ​ർ ആ​റാം ക്ലാ​സി​ലും ര​ണ്ടു പേ​ർ ഏ​ഴാം ക്ലാ​സി​ലും പ​ഠി​ക്കു​ന്ന​വ​രാ​ണ്. അ​ഞ്ച്, ഒ​ന്പ​ത്, 10 ക്ലാ​സു​ക​ളി​ലെ ഓ​രോ വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​റ്റു​ള്ള​വ​ർ. ഭ​ക്ഷ്യ സു​ര​ക്ഷ വി​ഭാ​ഗം സ്കൂ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. കു​ട്ടി​ക​ളി​ൽ ആ​രും അ​പ​ക​ട​നി​ല​യി​ല​ല്ലെ​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.