അ​ഗ്നി​പ​ഥ് സേ​ന​യെ കാ​വി വ​ത്ക​രി​ക്കാ​ൻ നീ​ക്കം: എ​ൻ.​ഡി. അ​പ്പ​ച്ച​ൻ
Monday, June 27, 2022 11:58 PM IST
ക​ൽ​പ്പ​റ്റ: ആ​ർ​എ​സ്എ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യു​വ​ജ​ന​ങ്ങ​ളെ പി​ൻ​വാ​തി​ലി​ലൂ​ടെ സൈ​ന്യ​ത്തി​ൽ എ​ടു​ത്ത് പ​രി​ശീ​ല​നം ന​ൽ​കി സൈ​ന്യ​ത്തെ കാ​വി വ​ത്ക​രി​ക്കാ​നും നാ​ല് വ​ർ​ഷം ക​ഴി​യു​ന്പോ​ൾ ആ​ർ​എ​സ്എ​സി​ന് സാ​യു​ധ പ​രി​ശീ​ല​നം ല​ഭി​ച്ച സ്വ​യം സേ​വ​ക്മാ​രെ സ​മ്മാ​നി​ക്കാ​നു​മാ​യി മോ​ദി സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യാ​ണ് അ​ഗ്നി​പ​ഥ് എ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി.​അ​പ്പ​ച്ച​ൻ.
രാ​ജ്യ സ്നേ​ഹ​വും അ​ർ​പ്പ​ണ​ബോ​ധ​വും ക​ഠി​ന പ​രി​ശീ​ല​ന​വും ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ഒ​രു ന​ല്ല സൈ​നി​ക​നെ വാ​ർ​ത്തെ​ടു​ക്കാ​ൻ ക​ഴി​യൂ. അ​ത്ത​ര​ത്തി​ൽ സ​ന്ന​ദ്ധ​രാ​യ ആ​യി​ര ക​ണ​ക്കി​ന് യു​വ​തീ യു​വാ​ക്ക​ൾ പ​രീ​ക്ഷ എ​ഴു​തി കാ​ത്തി​രി​കു​ന്പോ​ഴാ​ണ് അ​വ​രെ​യെ​ല്ലാം വി​ഢി​ക​ളാ​ക്കി സൈ​ന്യ​ത്തി​ൽ താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്താ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്.
ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ മ​നോ​വീ​ര്യം ത​ക​ർ​ക്കു​ന്ന ന​യ​ങ്ങ​ളാ​ണി​ത്. നാ​ല് വ​ർ​ഷം കൊ​ണ്ട് ആ​യു​ധ പ​രി​ശീ​ല​നം ഉ​ൾ​പ്പ​ടെ നേ​ടി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ നാ​ട്ടി​ൽ ഉ​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള അ​രാ​ജ​ക​ത്വം വ​ലു​താ​യി​രി​ക്കും. ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ലം കോ​ണ്‍​സ് സം​ഘ​ടി​പ്പി​ച്ച അ​ഗ്നി പ​ഥ് വി​രു​ദ്ധ പ്ര​തി​ഷേ​ധ സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി.​പി. ആ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ണി ഫ്രാ​ൻ​സീ​സ്, ടി.​ജെ. ഐ​സ​ക്ക്, എം.​എ. ജോ​സ​ഫ്, മോ​യി​ൻ ക​ട​വ​ൻ, പി. ​ശോ​ഭ​ന​കു​മാ​രി, ബി​നു തോ​മ​സ്, ജി. ​വി​ജ​യ​മ്മ, സു​രേ​ഷ് ബാ​ബു, ജോ​യി തൊ​ട്ടി​ത്ത​റ, ജോ​ണി ന​ന്നാ​ട്ട്, എ.​എ. വ​ർ​ഗീ​സ്, രാ​ജ​ൻ, എം.​ഒ. ദേ​വ​സ്യ, ഉ​ഷാ ത​ന്പി, സി.​പി. പു​ഷ്ല​ത, ച​ന്ദ്രി​ക കൃ​ഷ്ണ​ൻ, അ​രു​ണ്‍ ദേ​വ്, ന​ജീ​ബ് പി​ണ​ങ്ങോ​ട്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, സു​ദ​ർ രാ​ജ് എ​ട​പ്പെ​ട്ടി, കെ. ​പ​ത്മ​നാ​ഭ​ൻ, ക​ണ്ട​ത്തി​ൽ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.