രാ​ഹു​ൽ​ ഗാ​ന്ധി​യു​ടെ സു​ര​ക്ഷ: വ​യ​നാ​ട്ടി​ൽ വി​ന്യ​സി​ച്ച​തു ആ​യി​ര​ത്തോ​ളം പോ​ലീ​സു​കാ​രെ
Saturday, July 2, 2022 12:39 AM IST
ക​ൽ​പ്പ​റ്റ: രാ​ഹു​ൽ​ഗാ​ന്ധി എം​പി​യു​ടെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു വെ​ള്ളി​യാ​ഴ്ച ജി​ല്ല​യി​ൽ വി​ന്യ​സി​ച്ച​തു ആ​യി​ര​ത്തി​ലേ​റെ പോ​ലീ​സു​കാ​രെ. ക​ണ്ണൂ​ർ ഡി​ഐ​ജി രാ​ഹു​ൽ ആ​ർ. നാ​യ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ് സ​ന്നാ​ഹം. ക​ഴി​ഞ്ഞ ദി​വ​സം രാ​ഹു​ൽ​ഗാ​ന്ധി എം​പി​യു​ടെ കൈ​നാ​ട്ടി ഓ​ഫീ​സി​ൽ ന​ട​ന്ന എ​സ്എ​ഫ്ഐ അ​ക്ര​മ​ത്തി​ന്‍റെ​യും വ്യാ​ഴാ​ഴ്ച രാ​ത്രി എ​കെ​ജി സെ​ന്‍റ​റി​നു​നേ​രേ ഉ​ണ്ടാ​യ ആ​ക്ര​മ​ത്തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പോ​ലീ​സ് ക​ന​ത്ത സു​ര​ക്ഷ ഒ​രു​ക്കി​യ​ത്. തൃ​ശൂ​ർ വ​നി​താ ബ​റ്റാ​ലി​യ​ൻ, മ​ല​പ്പു​റം എം​എ​സ്പി ക്യാ​ന്പ്, ക​ണ്ണൂ​ർ മാ​ങ്ങാ​ട്ടു​പ​റ​ന്പ് എ​എ​പി ക്യാ​ന്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു സേ​നാം​ഗ​ങ്ങ​ൾ ജി​ല്ല​യി​ലെ​ത്തി. ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ​യി​ലാ​യി​രു​ന്നു ബ​ത്തേ​രി​യി​ൽ രാ​ഹു​ൽ​ഗാ​ന്ധി ന​യി​ച്ച യു​ഡി​എ​ഫ് റാ​ലി.