ല​ഹ​രി വി​രു​ദ്ധ വാ​രാ​ച​ര​ണ സ​ന്ദേ​ശ​വു​മാ​യി സെ​ന്‍റ് കാ​ത​റി​ൻ​സ് സ്കൂ​ളി​ന്‍റെ ക​ലാ​ജാ​ഥ
Saturday, July 2, 2022 12:39 AM IST
പ​യ്യ​ന്പ​ള്ളി: ജ​ന​മൈ​ത്രി എ​ക്സൈ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റും പ​യ്യ​ന്പ​ള്ളി സെ​ന്‍റ് കാ​ത​റി​ൻ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​വി​രു​ദ്ധ വാരാച​ര​ണ പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി. ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ്ല​കാ​ർ​ഡു​മാ​യി അ​ണി​നി​ര​ന്ന ല​ഹ​രി വി​രു​ദ്ധ റാ​ലി​യും പ​യ്യ​ന്പ​ള്ളി, കൊ​യി​ലേ​രി ടൗ​ണു​ക​ളി​ൽ അ​വ​ത​രി​പ്പി​ച്ച ഫ്ലാ​ഷ് മോ​ബും ജ​ന​ങ്ങ​ൾ​ക്ക് പു​തു​മ​യു​ള്ള​താ​യി.
ക​ലാ​ജാ​ഥ​യു​ടെ ഭാ​ഗ​മാ​യി നാ​ട​ൻ പാ​ട്ടും ക​വി​ത​യും സ്കി​റ്റും അ​വ​ത​രി​പ്പി​ച്ചു. ജ​ന​മൈ​ത്രി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​ന​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സു​നി​ൽ വ​ട്ടു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ പി.​എ. ഷാ​ജു ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ല​ഹ​രി വി​രു​ദ്ധ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ല​കാ​ർ​ഡ് നി​ർ​മാ​ണം, പോ​സ്റ്റ​ർ നി​ർ​മാ​ണം, കൊ​ളാ​ഷ് നി​ർ​മാ​ണം, ജ​ലഛാ​യം എ​ന്നീ മ​ത്സ​ര​ങ്ങ​ൾ സ്കൂ​ളി​ൽ ന​ട​ന്നു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബൈ​ജു ജോ​ർ​ജ്, ല​ഹ​രി വി​രു​ദ്ധ ക്ല​ബ് ക​ണ്‍​വീ​ന​ർ​മാ​രാ​യ സ്റ്റെ​ല്ല മാ​ത്യു, ഷീ​ജ ഫി​ലി​പ്പ്, അ​ധ്യാ​പ​ക​രാ​യ എ.​കെ. ശ​ശി, സ​ജി​ൻ ജോ​സ്, ഒ.​വി. വ​ത്സ​മ്മ, ലി​ജി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.