രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തു​ക​യാ​യി​രു​ന്ന 10 ല​ക്ഷം രൂ​പ മു​ത്ത​ങ്ങ​യി​ൽ പി​ടി​കൂ​ടി
Tuesday, August 9, 2022 12:02 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തു​കാ​യി​രു​ന്ന 10 ല​ക്ഷം രൂ​പ മു​ത്ത​ങ്ങ എ​ക്സൈ​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. ന​ഞ്ച​ൻ​കോ​ട് സ്വ​ദേ​ശി എ​ൻ. ചേ​ത​നി​ൽ (40) നി​ന്നാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ സ​ഞ്ച​രി​ച്ച കാ​റി​ന്‍റെ ഡി​ക്കി​ൽ ബാ​ഗി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് പ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഷ​റ​ഫു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​ച്ച്. ഷ​ഫീ​ഖ്, എ.​സി. ഷി​ജു, വി. ​അ​ബ്ദു​ൾ സ​ലീം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.