വ്യാ​പാ​ര​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Tuesday, August 9, 2022 11:33 PM IST
മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ന​ന്ത​വാ​ടി​യി​ൽ വ്യാ​പാ​ര​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ വ്യാ​പാ​ര ഭ​വ​നി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ച്ചു. മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി എ.​പി. ച​ന്ദ്ര​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
മാ​ന​ന്ത​വാ​ടി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​പി. ഷി​ബി, പി.​വി. മ​ഹേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ത്യാ പോ​സ്റ്റ് പെ​യ്മെ​ന്‍റ് ബാ​ങ്കിം​ഗ് മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന് പോ​സ്റ്റ് പെ​യ്മെ​ന്‍റ് ബാ​ങ്ക് ജി​ല്ലാ ബ്രാ​ഞ്ച് മാ​നേ​ജ​ർ നി​യ ജോ​സ് നേ​തൃ​ത്വം ന​ൽ​കി. അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ അം​ഗ​ത്വ​വി​ത​ര​ണ​വും ജി​എ​സ്ടി നി​യ​മ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.