ജി​ല്ല​യി​ൽ 2,931 അ​തി​ദ​രി​ദ്ര കു​ടും​ബ​ങ്ങ​ൾ
Wednesday, August 10, 2022 11:57 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ 2,931 അ​തി​ദ​രി​ദ്ര കു​ടും​ബ​ങ്ങ​ൾ. സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന അ​തി​ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ത്ര​യും കു​ടും​ബ​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​ത്. ഭ​ക്ഷ​ണ ല​ഭ്യ​ത, വ​രു​മാ​നം, ആ​രോ​ഗ്യം, വാ​സ​സ്ഥ​ലം എ​ന്നി​വ​യി​ൽ ഏ​റ്റ​വും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ളാ​ണ് അ​തി​ദ​രി​ദ്ര പ​ട്ടി​ക​യി​ൽ വ​രു​ന്ന​ത്. പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ അ​തി​ദ​രി​ദ്ര കു​ടും​ബ​ങ്ങ​ൾ-219.
കു​റ​വ് എ​ട​വ​ക​യി​ലാ​ണ്-35. ന​ഗ​ര​സ​ഭ​ക​ളി​ൽ കൂ​ടു​ത​ൽ മാ​ന​ന്ത​വാ​ടി​യി​ലും(210) കു​റ​വ് ക​ൽ​പ്പ​റ്റ​യി​ലു​മാ​ണ് (27). ന​ഗ​ര​സ​ഭ​ക​ളി​ൽ ആ​കെ 361 ഉം ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 2,570 ഉം ​കു​ടും​ബ​ങ്ങ​ളാ​ണ് അ​തി​ദ​രി​ദ്ര വി​ഭാ​ഗ​ത്തി​ൽ. നേ​ര​ത്തെ ശേ​ഖ​രി​ച്ച​തും ഇ​പ്പോ​ൾ ശേ​ഖ​രി​ക്കു​ന്ന​തു​മാ​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​രോ കു​ടും​ബ​ത്തെ​യും അ​തി​ദാ​രി​ദ്യ്ര​ത്തി​ൽ​നി​ന്നു മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള മൈ​ക്രോ പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന പ്ര​വ​ർ​ത്ത​നം ജി​ല്ല​യി​ൽ ആ​രം​ഭി​ച്ചു.
ഈ ​മാ​സം 31നു ​മു​ന്പു എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക​മാ​യി മൈ​ക്രോ പ്ലാ​ൻ ത​യാ​റാ​ക്കും. ഇ​വ ക്രോ​ഡീ​ക​രി​ച്ച് ആ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ൾ സെ​പ്റ്റം​ബ​ർ മു​ത​ൽ ന​ട​പ്പാ​ക്കും. അ​ടി​യ​ന്ത​ര സേ​വ​ന പ​ദ്ധ​തി​ക​ൾ, ഹ്ര​സ്വ​കാ​ല പ​ദ്ധ​തി​ക​ൾ, ദീ​ർ​ഘ​കാ​ല സ​മ​ഗ്ര പ​ദ്ധ​തി​ക​ൾ എ​ന്നി​ങ്ങ​നെ മൂ​ന്നു​ത​രം പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ക.
മൈ​ക്രോ പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ർ​ക്കും സെ​ക്ര​ട്ട​റി​മാ​ർ​ക്കും ആ​സൂ​ത്ര​ണ ഭ​വ​നി​ൽ പ​രി​ശീ​ല​നം ന​ൽ​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ച്ച്.​ബി. പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദാ​രി​ദ്യ്ര ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ പി.​സി. മ​ജീ​ദ്, കി​ല പ​രി​ശീ​ല​ക​രാ​യ കെ.​വി. ജു​ബൈ​ർ, ഷാ​നി​ബ്, പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.