ക​ർ​ഷ​ക​ർ​ക്കു ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കു​ന്ന​തു 37.07 ല​ക്ഷം
Wednesday, August 10, 2022 11:57 PM IST
ക​ൽ​പ്പ​റ്റ: ആ​ഫ്രി​ക്ക​ൻ പ​നി ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ജി​ല്ല​യി​ൽ ദ​യാ​വ​ധ​ത്തി​നു വി​ധേ​യ​മാ​ക്കി​യ പ​ന്നി​ക​ളു​ടെ ഉ​ട​മ​ക​ൾ​ക്കു ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കു​ന്ന​തു 37,07,751 രൂ​പ. രോ​ഗം സ്ഥി​രീ​ക​രി​ച്ച​തും അ​തി​നു ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലു​ള്ള​തു​മാ​യ ഏ​ഴു ഫാ​മു​ക​ളി​ലാ​യി 702 പ​ന്നി​ക​ളെ​യാ​ണ് ദ​യാ​വ​ധ​ത്തി​നു വി​ധേ​യ​മാ​ക്കി​യ​ത്.
ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണം ഇ​ന്നു രാ​വി​ലെ 11നു ​പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സ് ഹാ​ളി​ൽ മൃ​ഗ സം​ര​ക്ഷ​ണ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി നി​ർ​വ​ഹി​ക്കും.
350 പ​ന്നി​ക​ളു​ടെ ദ​യാ​വ​ധം ന​ട​ന്ന ത​വി​ഞ്ഞാ​ൽ ക​രി​മാ​നി​യി​ലെ ഫാം ​ഉ​ട​മ മു​ല്ല​പ്പ​റ​ന്പി​ൽ എം.​വി. വി​ൻ​സ​ന്‍റി​നു 19,55,400 രൂ​പ​യാ​ണ് ന​ഷ്ട​പ​രി​ഹാ​ര​മാ​യി അ​നു​വ​ദി​ച്ച​ത്. മ​റ്റു ആ​റ് ഫാം ​ഉ​ട​മ​ക​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര വി​വ​രം(​ഫാം ഉ​ട​യു​ടെ പേ​ര്, ദ​യാ​വ​ധം ചെ​യ്ത പ​ന്നി​ക​ളു​ടെ എ​ണ്ണം, തു​ക എ​ന്നീ ക്ര​മ​ത്തി​ൽ): മാ​ന​ന്ത​വാ​ടി ക​ല്ലു​മൊ​ട്ടം​കു​ന്ന് മൂ​ട്ട​ശേ​രി ഷാ​ജി-48-2,35,000. മാ​ന​ന്ത​വാ​ടി കു​ഴി​നി​ലം വെ​ളി​യ​ത്ത് കു​ര്യാ​ക്കോ​സ്-42-2,23,800. മാ​ന​ന്ത​വാ​ടി കു​റ്റി​മൂ​ല പു​ത്ത​ൻ​പു​ര വി​പീ​ഷ്-29-2,08,200. നെ​ൻ​മേ​നി ചു​ള്ളി​യോ​ട് മം​ഗ​ലം​കാ​പ്പ് മു​ച്ചി​ലോ​ട്ട് ബി​ജു-212-9,26,951. ചീ​രാ​ൽ ന​ന്പ്യാ​ർ​കു​ന്ന് ക​രി​കു​ള​ത്തി​ൽ കു​ര്യ​ൻ-14-1,04,600. ന​ന്പ്യാ​ർ​കു​ന്ന് അ​രീ​ക്കാ​ട്ടി​ൽ പീ​താം​ബ​ര​ൻ-7-53,800.