വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ദേ​ശീ​യ പ​താ​ക വി​ത​ര​ണം: വി​ദ്യാ​ഭ്യാ​സ ഉ​പഡ​യ​റ​ക്ട​റെ കെ​എ​സ്‌​യു ഉ​പ​രോ​ധി​ച്ചു
Friday, August 12, 2022 11:43 PM IST
ക​ൽ​പ്പ​റ്റ: വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ദേ​ശീ​യ​പ​താ​ക വി​ത​ര​ണ​ത്തി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​റെ കാ​ര്യാ​ല​യ​ത്തി​ൽ ഉ​പ​രോ​ധി​ച്ചു. വി​ലി​പ്പം കു​റ​ഞ്ഞ പാ​താ​ക​ക​ൾ കു​ടും​ബ​ശ്രീ മു​ഖേ​ന വ​ലി​യ വി​ല​യ്ക്കു വി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു സ​മ​രം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​മ​ൽ ജോ​യ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ.​ല​യ​ണ​ൽ മാ​ത്യു, ഗൗ​തം ഗോ​കു​ൾ​ദാ​സ്, മു​ബ​രീ​ഷ് , ജോ​ബി​ൻ, അ​ർ​ജു​ൻ മു​ണ്ടേ​രി തു​ട​ങ്ങി​യ​വ​ർ ഡി​ഡി​ഇ​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ​ത്തു​ട​ർ​ന്നാ​ണ് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. വി​ഷ​യം അ​ന്വേ​ഷി​ച്ചു ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്കു റി​പ്പോ​ർ​ട്ട് ന​ൽ​കാ​മെ​ന്നു ഡി​ഡി​ഇ ഉ​റ​പ്പു​ന​ൽ​കി​യ​താ​യി കെ​എ​സ് യു ​നേ​താ​ക്ക​ൾ അ​റി​യി​ച്ചു.