വ​യ​നാ​ട് ബൈ​സൈ​ക്കി​ൾ ച​ല​ഞ്ച്: പ്ര​മോ വീ​ഡി​യോ പ്ര​കാ​ശ​നം ചെ​യ്തു
Monday, August 15, 2022 1:04 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ബൈ​ക്കേ​ഴ്സ് ക്ല​ബും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലും 21ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന ബൈ​സൈ​ക്കി​ൾ ച​ല​ഞ്ചി​ന്‍റെ പ്ര​മോ വീ​ഡി​യോ തി​രു​വ​ന്പാ​ടി​യി​ൽ ടൂ​റി​സം-​പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പ്ര​കാ​ശ​നം ചെ​യ്തു.
ലി​ന്‍റോ ജോ​സ​ഫ് എം​എ​ൽ​എ, ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ടി.​ജി. അ​ഭി​ലാ​ഷ്, അ​ഡ്വ​ഞ്ച​ർ ടൂ​റി​സം പ്ര​മോ​ഷ​ൻ സൊ​സൈ​റ്റി ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ബി​നു കു​ര്യാ​ക്കോ​സ്, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ സി.​പി. സു​ധീ​ഷ്, ട്ര​ഷ​റ​ർ അ​ബ്ദു​ൾ ഹാ​രി​ഫ്, അ​നീ​സ് മാ​പ്പി​ള, ഷൈ​ജ​ൽ കു​ന്ന​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വ​യ​നാ​ട് പ്ര​സ്ക്ല​ബി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ച​ല​ഞ്ച് സം​ഘാ​ട​നം.
യു​എ​ൻ പ്ര​ഖ്യാ​പി​ച്ച അ​ന്ത​ർ​ദേ​ശീ​യ സു​സ്ഥി​ര പ​ർ​വ​ത വി​ക​സ​ന വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​മു​ഖ റൈ​ഡേ​ഴ്സ് പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​രം ജി​ല്ല​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ല​ക്കി​ടി​യി​ൽ​നി​ന്ന് ചെ​ന്പ്ര മ​ല​യി​ലേ​ക്കാ​ണ് ബൈ​സൈ​ക്കി​ൾ ച​ല​ഞ്ച്. മ​ല​യോ​ര സൈ​ക്കി​ൾ സ​വാ​രി​യു​ടെ സാ​ധ്യ​ത​ക​ളി​ലേ​ക്ക് ലോ​ക​ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വും ച​ല​ഞ്ചി​നു​ണ്ട്. എം​ടി​ബി, റോ​ഡ് സൈ​ക്കി​ൾ വി​ഭാ​ഗ​ങ്ങ​ളി​ലും വ​നി​ത​ക​ൾ, കു​ട്ടി​ക​ൾ എ​ന്നി​വ​ർ​ക്കു പ്ര​ത്യേ​ക​വും മ​ത്സ​രം ഉ​ണ്ടാ​കും.
ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ 15-18 വ​യ​സു​കാ​ർ​ക്കും സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കും മ​ത്സ​രി​ക്കാം. താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്കു 8075096313, 9744447044 ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.