ഡോ​ണ്‍​ബോ​സ്കോ കോ​ള​ജി​ൽ അ​മൃ​ത് മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Wednesday, August 17, 2022 12:27 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡോ​ണ്‍​ബോ​സ്കോ കോ​ള​ജി​ൽ വ​യ​നാ​ട് ആ​സാ​ദി​ക അ​മൃ​ത് മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ല​യി​ലെ കോ​ള​ജ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി ദേ​ശ​ഭ​ക്തി​ഗാ​ന മ​ത്സ​രം ന​ട​ത്തി. കോ​ള​ജ് വി​ഭാ​ഗ​ത്തി​ൽ ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് ഒ​ന്നാം സ്ഥാ​ന​വും നീ​ല​ഗി​രി ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ അ​ന്പ​ല​വ​യ​ൽ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം നേ​ടി. ഡോ​ണ്‍​ബോ​സ്കോ കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ്രീ​ഡം വാ​ൾ നി​ർ​മി​ച്ചു. പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ.​ജോ​ണ്‍​സ​ണ്‍ പൊ​ന്തേ​ന്പി​ള്ളി എ​സ്ഡി​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു.