ദു​ര​ന്ത പ്ര​തി​രോ​ധ കെ​ട്ടി​ട നി​ർ​മാ​ണം; പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു
Friday, November 25, 2022 12:01 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദു​ര​ന്ത പ്ര​തി​രോ​ധ ശേ​ഷി​യു​ള്ള കെ​ട്ടി​ട നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ച് ബ​ത്തേ​രി​യി​ൽ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. ബ​ത്തേ​രി ജൂ​ബി​ലി ഹോ​ട്ട​ലി​ൽ ന​ട​ത്തി​യ പ​രി​ശീ​ല​നം എ​ഡി​എം എ​ൻ.​ഐ. ഷാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ഴി​ക്കോ​ട് നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ല​യു​ടെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ളും മ​ണ്ണി​ന​ങ്ങ​ൾ മ​ന​സ്‌​സി​ലാ​ക്കി​യു​ള്ള ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​നു​സ​രി​ച്ചു​മു​ള്ള കെ​ട്ടി​ട നി​ർ​മാ​ണം പ്രോ​ത്സാ​ഹി​പ്പി​ക്ക​ലു​മാ​ണ് പ​രി​ശീ​ല​ന​ത്തി​ന്‍റ ല​ക്ഷ്യം.
പ്ര​തി​രോ​ധ ശേ​ഷി​യു​ള്ള കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ലെ കാ​ലി​ക​മാ​യ മാ​റ്റ​ങ്ങ​ൾ, പു​തി​യ ടെ​ക്നോ​ള​ജി​ക​ൾ എ​ന്നി​വ​യും പ​രി​ശീ​ല​ന​ത്തി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി. ഡി​ഇ​ഒ​സി ചാ​ർ​ജ് ഓ​ഫീ​സ​ർ ഷാ​ജി മാ​ത്യു പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ’വ​യ​നാ​ടി​ന്‍റ പ്ര​ത്യേ​ക​ത​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ എ​ച്ച് യു​എം​എ സെ​ന്‍റ​ർ ഫോ​ർ എ​ക്കോ​ള​ജി ആ​ൻ​ഡ് വൈ​ൽ​ഡ് ലൈ​ഫ് ബ​യോ​ള​ജി ഡ​യ​റ​ക്ട​ർ സി.​കെ. വി​ഷ്ണു​ദാ​സ് ക്ലാ​സെ​ടു​ത്തു.
പ്ര​തി​രോ​ധ ശേ​ഷി​യു​ള്ള കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ലെ മാ​തൃ​ക​ക​ളെ​ക്കു​റി​ച്ച് നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി ഫാ​ക്ക​ൽ​റ്റി​മാ​രാ​യ ഡോ.​കെ. ചി​ത്ര, ഡോ. ​ഷൈ​നി അ​നി​ൽ​കു​മാ​റും ’നി​ർ​മാ​ണ​ത്തെ ബാ​ധി​ക്കു​ന്ന പാ​രി​സ്ഥി​തി​ക ഘ​ട​ക​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ റി​ട്ട. ഡി​സ്ട്രി​ക്ട് സോ​യി​ൽ ക​ണ്‍​സ​ർ​വേ​ഷ​ൻ ഓ​ഫീ​സ​ർ പി.​യു. ദാ​സും ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ കെ​ട്ടി​ട നി​ർ​മാ​ണ നി​യ​ന്ത്ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ഡി​എം ക​ണ്‍​സ​ൽ​ട്ട​ന്‍റ് ഡോ. ​ക​രു​ണാ​ക​ര​ൻ അ​ഖി​ൽ ദേ​വും ക്ലാ​സെ​ടു​ത്തു. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പി. ​അ​ഖി​ൽ, ഡി​എം ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് ജോ​യ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൻ​ജി​നി​യ​ർ​മാ​ർ, ആ​ർ​ക്കി​ടെ​ക്ട്, കോ​ണ്‍​ട്രാ​ക്ട​ർ​മാ​ർ, തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.