ക​ന്നി വോ​ട്ട് ചെ​യ്ത് പി​താ​വും മ​ക​നും
Wednesday, April 24, 2019 12:45 AM IST
ക​ൽ​പ്പ​റ്റ: ക​ന്നി വോ​ട്ട് ചെ​യ്ത് പി​താ​വും മ​ക​നും. തേ​റ്റ​മ​ല കേ​ളോ​ത്ത് ഇ​ബ്രാ​ഹി​മാ​ണ് മ​ക​ൻ മു​ഹ​മ്മ​ദ് റാ​ഫി​ക്കൊ​പ്പം ക​ന്നി​വോ​ട്ടു ചെ​യ്ത​ത്. ര​ണ്ടു പ​തി​റ്റാ​ണ്ടി​ല​ധി​കം പ്ര​വാ​സ ജീ​വ​തം ന​യി​ച്ച ഇ​ബ്രാ​ഹിം നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ആ​ര​വം ഉ​യ​ർ​ന്ന​ത്.
വൈ​കാ​തെ അ​പേ​ക്ഷ ന​ൽ​കി ഇ​ബ്രാ​ഹിം വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടു​ക​യാ​യി​രു​ന്നു. തി​രി​ച്ച​റി​യൽ കാ​ർ​ഡും സ്വ​ന്ത​മാ​ക്കി. ഇ​തി​നി​ടെ 18 തി​ക​ഞ്ഞ മ​ക​ൻ മു​ഹ​മ്മ​ദ് റാ​ഫി​യും വോ​ട്ട​റാ​യി. തേ​റ്റ​മ​ല ഗ​വ.​ഹൈ​സ്കൂ​ളി​ലെ ബൂ​ത്തി​ലാ​യി​രു​ന്നു ഇ​രു​വ​ർ​ക്കും വോ​ട്ട്.
ക​ന്നി വോ​ട്ട് ചെ​യ്യാ​ൻ രാവിലെയെ​ത്തി​യ ഇ​ബ്രാ​ഹി​മാ​ണ് ബു​ത്തി​ൽ ആ​ദ്യം വോ​ട്ടു ചെ​യ്ത​ത്. മ​ധ്യ​വ​യ​സി​ലെ​ത്തി​യ ഇ​ബ്രാ​ഹി​മി​ന്‍റെ ക​ന്നി​വോ​ട്ട് നാ​ട്ടു​കാ​ർ​ക്കും പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കൗ​തു​ക​മാ​യി.