വേ​ന​ൽ മ​ഴ​യി​ലും കാ​റ്റി​ലും വാ​ഴ​കൃ​ഷി ന​ശി​ച്ചു
Friday, April 26, 2019 12:47 AM IST
വെ​ള്ള​മു​ണ്ട: തൊ​ണ്ട​ർ​നാ​ട് മ​ട്ടി​ല​യ​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വാ​ഴ​ത്തോ​ട്ടം ന​ശി​ച്ചു. കു​ഞ്ഞോം പാ​തി​രി​മ​ന്ദം കൈ​ലാ​സ​ന്‍റെ മൂ​പ്പെ​ത്താ​ത്ത എ​ണ്ണാ​യി​ര​ത്തോ​ളം വാ​ഴ​യാ​ണ് കാ​റ്റി​ൽ നി​ലം​പൊ​ത്തി​യ​ത്. ഏ​ക​ദേ​ശം 12 ല​ക്ഷ​ത്തോ​ളം രൂ​പ ന​ഷ്ട​മു​ണ്ടാ​യെ​ന്ന് ക​രു​തു​ന്നു.

ബാ​ങ്കി​ൽ നി​ന്നും വ്യ​ക്തി​ക​ളി​ൽ നി​ന്നും ലോ​ണെ​ടു​ത്തും വാ​യ്പ മേ​ടി​ച്ചു​മാ​ണ് കൃ​ഷി ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ലും വാ​ഴ കൃ​ഷി ന​ശി​ച്ച് ഇ​ദ്ദേ​ഹ​ത്തി​ന് വ​ൻ​ന​ഷ്ടം ഉ​ണ്ടാ​യി​രു​ന്നു. ഇ​ത്ത​വ​ണ മി​ക​ച്ച വി​ള​വ് ല​ഭി​ക്കു​മെ​ന്നും അ​തി​ലൂ​ടെ ന​ഷ്ടം നി​ക​ത്താ​മെ​ന്നും ക​രു​തി​യാ​ണ് കൂ​ടു​ത​ൽ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് കൈ​ലാ​സ​ൻ​കൃ​ഷി​യി​റ​ക്കി​യ​ത്. കൃ​ഷി ന​ശി​ച്ച​തോ​ടെ ജീ​വി​തം എ​ങ്ങ​നെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​മെ​ന്ന​റി​യ​തെ വി​ഷ​മി​ക്കു​ക​യാ​ണ് ഇ​ദ്ദേ​ഹം.

മാ​ന​ന്ത​വാ​ടി: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും നൂ​റു​ക​ണ​ക്കി​ന് നേ​ന്ത്ര​വാ​ഴ​ക​ൾ നി​ലം​പൊ​ത്തി. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ ഒ​ഴ​ക്കോ​ടി​യി​ലാ​ണ് വ്യാ​പ​ക​മാ​യി വാ​ഴ​കൃ​ഷി ന​ശി​ച്ച​ത്.

ജ്യോ​തി, നാ​വാ​സ്, ക​ന​ക​വ​ല്ലി എ​ന്നി​വ​രു​ടെ മു​ന്നൂ​റോ​ളം​കു​ല​ച്ച വാ​ഴ​ക​ളും മോ​നി​പ്പ​ള്ളി ജോ​സി​ന്‍റെ​യും എ​ക​ര​ത്ത് വീ​ട്ടി​ൽ വി​നോ​ദി​ന്‍റെ​യും ഇ​രു​നൂ​റ് വീ​തം വാ​ഴ​ക​ളും ന​ശി​ച്ചു. കൂ​ടാ​തെ വ​ട​ക്കേ​ട​ത്ത് പു​ത്ത​ൻ​പു​ര​യി​ൽ ബെ​ന്നി​യു​ടെ​യും നി​ര​വ​ധി വാ​ഴ​ക​ളും നി​ലം​പൊ​ത്തി. ബാ​ങ്ക് വാ​യ്പ എ​ടു​ത്താ​ണ് ഇ​വ​ർ കൃ​ഷി ന​ട​ത്തി​യ​ത്. ഈ ​തു​ക എ​ങ്ങ​നെ തി​രി​ച്ച​ട​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഇ​വ​ർ. കൃ​ഷി​ഭ​വ​നി​ൽ ന​ഷ്ട പ​രി​ഹാ​ര​ത്തി​നാ​യി അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലുമാ​ണ് ക​ർ​ഷ​ക​ർ.