മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്നുപേ​ർ പി​ടി​യി​ൽ
Saturday, May 25, 2019 11:22 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് ന​ട​ത്തി​യ റെ​യ്ഡി​ൽ ല​ഹ​രി മ​രു​ന്നാ​യ എം​ഡി​എം​എ (മെ​ഥ്ലി​ൻ ഡ​യോ​ക്സി മെ​ഥാം​ഫെ​റ്റ​മി​ൻ) പി​ടി​കൂ​ടി. മേ​ലെ വാ​ഴ​വ​റ്റ-​മ​ല​ക്കാ​ട് റോ​ഡി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിലാണ് കെഎൽ 55 യു 9217 ​ന​ന്പ​ർ മാ​രു​തി ആ​ൾ​ട്ടോ കാ​റി​ൽ നി​ന്നും 19.97 ഗ്രാം ​എം​ഡി​എം​എ​ പി​ടി​ച്ച​ത്. കാറിലുണ്ടായിരുന്ന ബം​ഗ​ലൂ​രു കോ​ലാ​ർ സ്വ​ദേ​ശി ധ​നീ​ഷ് അ​ഹ​മ്മ​ദ് (28), കോ​ഴി​ക്കോ​ട് മാ​യ​നാ​ട് സ്വ​ദേ​ശി ര​ഞ്ജി​ത് (27), മ​ല​പ്പു​റം വ​ഴി​ക്ക​ട​വ് സ്വ​ദേ​ശി റി​സ്വാ​ൻ (22) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു.
എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജി​മ്മി, ഇ​ൻ​സ്പെ​ക്ട​ർ രാ​ധാ​കൃ​ഷ്ണ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പ്ര​ഭാ​ക​ര​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​മോ​ദ്, ര​ജി​ത്ത്, സു​ഷാ​ദ്, വു​മ​ണ്‍ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ശ്രീ​ജ​മോ​ൾ, ഡ്രൈ​വ​ർ ചാ​ക്കോ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളി​ൽ നി​ന്നും നാ​ല് മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡു​ക​ൾ, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, 1350 രൂ​പ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു.
പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി​മ​രു​ന്നി​ന് 80,000ത്തോ​ളം രൂ​പ വി​ല​യു​ണ്ട്. പ്ര​തി​ക​ൾ​ക്ക് 20 വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.