ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യു​ള്ള തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടാ​ൻ നി​ർ​ദേ​ശം
Thursday, July 18, 2019 12:10 AM IST
ക​ൽ​പ്പ​റ്റ:​തോ​മാ​ട്ടു​ചാ​ലി​നു സ​മീ​പം സ്വ​കാ​ര്യ ട്ര​സ്റ്റ് ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ന​ട​ത്തു​ന്ന തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടാ​ൻ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി.
ന​ട​ത്തി​പ്പു​കാ​ർ​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​യ​മാ​നു​സൃ​ത​മ​ല്ലെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു.
പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​ർ മാ​സ​ങ്ങ​ളാ​യി ശ​ന്പ​ളം മു​ട​ങ്ങി​യ​തി​നെ​തി​രേ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​രാ​തി പ​രി​ശോ​ധി​ച്ച വേ​ള​യി​ൽ ജീ​വ​ന​ക്കാ​രി​ൽ ചി​ല​ർ ലൈം​ഗി​ക ചൂ​ഷ​ണം നേ​രി​ടു​ന്ന​താ​യും അ​ഥോ​റി​റ്റി മു​ന്പാ​കെ വെ​ളി​പ്പെ​ടു​ത്തി. ലൈം​ഗി​ക ചൂ​ഷ​ണം സം​ബ​ന്ധി​ച്ച ജീ​വ​ന​ക്കാ​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ പ​രാ​തി​യാ​യി ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു കൈ​മാ​റി​.
ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ കേ​ന്ദ്ര​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ള​ട​ക്കം 25 ഓ​ളം ഭി​ന്ന​ശേ​ഷി​ക്കാ​രാ​ണ് തൊ​ഴി​ൽ പ​രി​ശീ​ല​നം നേ​ടു​ന്ന​ത്.