വ​ര​ൾ​ച്ച ല​ഘൂ​ക​ര​ണ പ​ദ്ധ​തി​: ജ​ന​കീ​യ സ​മി​തി​യെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന്
Friday, July 19, 2019 12:25 AM IST
പു​ൽ​പ്പ​ള്ളി: സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 80 കോ​ടി രൂ​പ​യു​ടെ വ​ര​ൾ​ച്ച ല​ഘൂ​ക​ര​ണ പ​ദ്ധ​തി നി​ർ​വ​ഹ​ണം ജ​ന​കീ​യ സ​മി​തി​ക​ളെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ബ​ത്തേ​രി ബ്ലോ​ക്ക് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ദ്യ​ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കു​ന്ന 6.98 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ങ്കി​ലും നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​യാ​യി സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച മ​ണ്ണ് സം​ര​ക്ഷ​ണ​വ​കു​പ്പി​ന്‍റെ ക​ഴി​ഞ്ഞ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഴി​മ​തി നി​റ​ഞ്ഞ​താ​ണെ​ന്ന ആ​ക്ഷേ​പം ഉ​ണ്ട്. മ​ണ്ണ് സം​ര​ക്ഷ​ണ​വ​കു​പ്പി​ന് ജി​ല്ല ത​ല​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കു​റി​ച്ച് മു​ന്പ് പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഒ​രി​ക്ക​ൽ ജി​ല്ല​ക്ക് പു​റ​ത്തേ​ക്ക് സ്ഥ​ലം മാ​റ്റി​യ ഉ​ദ്യേ​ഗ​സ്ഥ​ൻ ഭ​ര​ണ​പ​ക്ഷ​ത്തെ ചി​ല​രു​ടെ ഒ​ത്താ​ശ​യോ​ടെ വീ​ണ്ടും നി​യ​മി​ത​നാ​യി​ട്ടു​ണ്ട്. കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ചു​ള്ള പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​ൽ അ​ഴി​മ​തി​ക്ക് സാ​ധ്യ​ത തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ടോ​മി തേ​ക്ക്മ​ല, ജോ​സ് കെ. ​മാ​ത്യു, വി​ജ​യ​ൻ തോ​പ്രം കു​ടി​യി​ൽ, വി​ൻ​സ​ന്‍റ് ചൂ​നാ​ട്ട്, ആ​ന്‍റ​ണി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.