വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് മു​റ്റം നി​റ​യെ മാ​ലി​ന്യം
Friday, July 19, 2019 12:28 AM IST
വെ​ള്ള​മു​ണ്ട: പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് പി​റ​കി​ൽ കൂ​ട്ടി​യി​ട്ട മാ​ലി​ന്യം കാ​ണു​ന്ന നാ​ട്ടു​കാ​രു​ടെ ചോ​ദ്യം നാ​ടി​നു മാ​തൃ​ക​യാ​വേ​ണ്ട അ​ധി​കൃ​ത​ർ ത​ന്നെ ത​ല​തി​രി​ഞ്ഞാ​ൽ നാ​ടെ​ങ്ങ​നെ ന​ന്നാ​വു​മെ​ന്നാ​ണ്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ മു​റ്റ​ത്താ​ണ് മാ​ലി​ന്യം കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന​ത്.
പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് ചു​റ്റും സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന അ​പൂ​ർ​വ കാ​ഴ്ച​ക​ളാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​വ​രെ സ്വീ​ക​രി​ക്കു​ന്ന​ത്. പ​ര​സ്യ​ബോ​ർ​ഡു​ക​ളും ഫ്ള​ക്സ് ബോ​ർ​ഡു​ക​ളും അ​ട​ക്കം പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ലും ആ​ഴ്ച​ക​ളാ​യി മു​റ്റ​ത്തു​മാ​യി കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. എ​ട്ടേ നാ​ൽ ടൗ​ണി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ഓ​ഫീ​സി​ലെ മാ​ലി​ന്യ​ക്കൂ​ന്പാ​ര​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ന്നു​ണ്ട്. നി​ല​വി​ലെ ഭ​ര​ണ സ​മി​തി​യു​ടെ തു​ട​ക്ക​ത്തി​ൽ കൃ​ത്യ​മാ​യി മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ട​ക്കാ​ല​ത്ത് താ​ളം തെ​റ്റു​ക​യാ​യി​രു​ന്നു.
മാ​സ​ങ്ങ​ളാ​യി മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​ത് നി​ല​ച്ചു. ടൗ​ണു​ക​ളി​ലെ മാ​ലി​ന്യം ചാ​ക്കി​ൽ കെ​ട്ടി​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്മു​റ്റ​ത്ത് കൂ​ട്ടി​യി​ടു​ന്ന​ത് മാ​സ​ങ്ങ​ളാ​യി തു​ട​രു​ക​യാ​ണ്. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ​തോ​തി​ൽ മ​ഞ്ഞ​പി​ത്ത​മ​ട​ക്കം പ​ട​രു​ന്ന സ​മ​യ​ത്താ​ണ് അ​ന​ധി​കൃ​ത മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​നെ​തി​രെ ന​ട​പ​ടി എ​ടു​ക്കേ​ണ്ട അ​ധി​കൃ​ത​ർ ത​ന്നെ ത​ല​തി​രി​ഞ്ഞ മാ​തൃ​ക സൃ​ഷ്ടി​ക്കു​ന്ന​ത്. മാ​ലി​ന്യ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി സ്ഥ​ലം എ​ടു​ക്കാ​നും മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി 23 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല. മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന​ാണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.