മു​ത്ത​ങ്ങ​യി​ൽ എട്ടു ല​ക്ഷ​ത്തി​ന്‍റെ പുകയില ഉത്പന്നങ്ങൾ പി​ടി​കൂ​ടി
Wednesday, July 24, 2019 12:48 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ത്ത​ങ്ങ എ​ക്സൈ​സ് ചെ​ക്കു​പോ​സ്റ്റി​ൽ 8ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​ന്ന 16156 പാ​ക്ക​റ്റ് ഹാ​ൻ​സ് പി​ടി​കൂ​ടി. ര​ണ്ട് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പൂ​മ​ല അ​ബ്ദു​ൾ ഗ​ഫൂ​ർ (39), നെന്മേനി റി​യാ​സ് (53) എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​യി​ലെ​ടു​ത്ത​ത്.
ബൊ​ലേ​റോ പി​ക്ക​പ്പ് വാ​നി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തു​ക​യാ​യി​രു​ന്ന ഹാ​ൻ​സാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പ​ച്ച​ക്ക​റി ചാ​ക്കു​ക​ൾ​ക്ക് അ​ടി​യി​ലാ​യി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ടി​ൻ ഷീ​റ്റ് ഉ​പ​യോ​ഗി​ച്ച് പ്ലാ​റ്റ്ഫോ​മി​ന്‍റെ അ​തേ നീ​ള​ത്തി​ൽ മ​റ​ച്ചാ​ണ് ഹാ​ൻ​സ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.
200 കി​ലോ​ഗ്രാം തൂ​ക്കം വ​രും. പ്ര​തി​ക​ളേ​യും, വാ​ഹ​ന​വും ബ​ത്തേ​രി പോ​ലീ​സി​ന് കൈ​മാ​റി.
ഓ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഹാ​ൻ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. എ​ക്സൈ​സ് ചെ​ക്കു​പോ​സ്റ്റ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ, ടി.​എം മ​ജു, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി​ജി ഐ​പ് മാ​ത്യു, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​വി ഷാ​ജി, കെ.​ജി ശ​ശി​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​വി ര​ഞ്ജി​ത്ത്, ജോ​ഷി തു​ന്പാ​നം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഹാ​ൻ​സ് പി​ടി​കൂ​ടി​യ​ത്.