സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി
Sunday, August 18, 2019 12:24 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​ന​മ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്ര​ള​യ ദു​രി​താ​ശ്വ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ണ​ർ​വ്-2019 എ​ന്ന പേ​രി​ൽ ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ പ്ര​ള​യ​ക്കെ​ടു​തി​ക​ൾ നേ​രി​ടു​ന്ന ക​ർ​ഷ​ക​ർ​ക്കു​ള്ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ​ഹാ​യ​പ​ദ്ധ​തി​ക​ൾ പൊ​ഴു​ത​ന​യി​ൽ വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​എം.​ആ​ർ. ശ​ശീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​സി. പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ർ​വ​ക​ലാ​ശാ​ല സം​രം​ഭ​ക​ത്വ വി​ഭാ​ഗം മേ​ധാ​വി ഡോ.​എം.​കെ. നാ​രാ​യ​ണ​ൻ, ര​ജി​സ്ട്രാ​ർ ഡോ.​എ​ൻ. അ​ശോ​ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​എ​ൻ. വി​മ​ല, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​സു​ന്ദ​ർ​രാ​ജ്, ഡോ.​കോ​ശി ജോ​ണ്‍, ഡോ.​കെ.​സി. ബി​പി​ൻ, ഡോ.​കെ.​എം. സീ​ന, ഡോ. ​അ​ഞ്ജു വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കാ​ലി​ത്തീ​റ്റ​യും മ​റ്റു സാ​ധ​ന​ങ്ങ​ളു​മാ​ണ് പൊ​ഴു​ത​ന​യി​ൽ വി​ത​ര​ണം ചെ​യ്ത​ത്. ഉ​ണ​ർ​വ പ​ദ്ധ​തി​യി​ൽ അ​ഞ്ചു ട​ണ്‍ സ​മീ​കൃ​ത കാ​ലി​ത്തീ​റ്റ​യും ഒ​രു ട​ണ്‍ ധാ​തു​ല​വ​ണ മി​ശ്രി​ത​വും 35 ട​ണ്‍ തീ​റ്റ​പ്പു​ല്ലും അ​ടി​യ​ന്ത​ര​മാ​യി ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്യും. ക്യാ​ന്പു​ക​ളി​ൽ പാ​ലും മു​ട്ട​യും ല​ഭ്യ​മാ​ക്കും.

വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ പോ​ലും തോ​ട് വൃ​ത്തി​യാ​ക്കാ​ത്ത സ്ഥി​തി​യാ​ണ്. ഡ്രൈ​നേ​ജ് ച​ളി​യും ക​ക്കൂ​സ് മാ​ലി​ന്യം അ​ടി​ഞ്ഞ് നി​റ​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഏ​റ്റ​വും ഒ​ടു​വി​ൽ 2018ലെ ​പ്ര​ള​യ​കാ​ല​ത്താ​ണ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ഡ്രൈ​നേ​ജ് വൃ​ത്തി​യാ​ക്കി​യ​ത്.