മു​നീ​റി​ന്‍റെ വി​യോ​ഗം: തേ​രാ​ളി ന​ഷ്ട​മാ​യ​തി​ന്‍റെ വേ​ദ​ന​യി​ൽ വ​യ​നാ​ട്ടി​ലെ വൃ​ക്ക​രോ​ഗി​ക​ൾ
Sunday, August 18, 2019 12:24 AM IST
ക​ൽ​പ്പ​റ്റ: മെ​സ്ഹൗ​സ് റോ​ഡി​ലെ ചീ​ന​ന്പീ​ട​ൻ കെ.​ടി. മു​നീ​റി​ന്‍റെ(50) വി​യോ​ഗം വ​യ​നാ​ട്ടി​ലെ വൃ​ക്ക​രോ​ഗി​ക​ൾ​ക്കു തീ​രാ​വേ​ദ​ന​യാ​യി. ചി​കി​ത്സാ​സൗ​ക​ര്യ​ത്തി​നും സ​ഹാ​യ​ത്തി​നു​മാ​യി അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ ശ​ബ്ദ​മു​യ​ർ​ത്തു​ന്ന നേ​താ​വി​നെ​യാ​ണ് മു​നീ​റി​ന്‍റെ വേ​ർ​പാ​ടി​ലൂ​ടെ വൃ​ക്ക​രോ​ഗി​ക​ൾ​ക്കു ന​ഷ്ട​മാ​യ​ത്.

കി​ഡ്നി വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി​രു​ന്നു മു​നീ​ർ. വൃ​ക്ക​രോ​ഗ​ത്തോ​ടു പൊ​രു​തി​ക്കൊ​ണ്ടാ​യി​രു​ന്നു മു​നീ​റി​ന്‍റെ സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​നം. ഡ​യാ​ലി​സി​സി​നു വി​ധേ​യ​നാ​കു​ന്ന ദി​വ​സ​ങ്ങ​ൾ ഒ​ഴി​കെ മു​ഴു​വ​ൻ സ​മ​യ​വും വൃ​ക്ക​രോ​ഗി​ക​ൾ​ക്കാ​യാ​ണ് അ​ദ്ദേ​ഹം നി​ല​കൊ​ണ്ട​ത്. അ​വ​ശ​ത വ​ക​വ​യ്ക്കാ​തെ മു​ച്ച​ക്ര സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ചാ​ണ് മു​നീ​ർ വൃ​ക്ക രോ​ഗി​ക​ളെ സം​ഘ​ടി​പ്പി​ച്ച​ത്. ചി​കി​ത്സാ ആ​നു​കൂ​ല്യ​ത്തി​നു​വേ​ണ്ടി വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൃ​ക്ക​രോ​ഗി​ക​ൾ മാ​സ​ങ്ങ​ൾ മു​ന്പു ക​ള​ക്ട​റേ​റ്റു പ​ടി​ക്ക​ൽ ന​ട​ത്തി​യ ധ​ർ​ണ മാ​ധ്യ​മ​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു.

ഡ​യാ​ലി​സി​സി​നു ജി​ല്ല​യി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യം ഒ​രു​ക്കാ​ൻ അ​ധി​കാ​രി​ക​ൾ​ക്കു പ്രേ​ര​ണ​യാ​യ​തും വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ന്ന നി​ല​യി​ൽ മു​നീ​ർ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളാ​ണ്. ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ത്തി​നു ക​ൽ​പ്പ​റ്റ പൗ​ര​സ​മി​തി മു​നീ​റി​നു പു​ര​സ്കാ​രം ന​ൽ​കി​യി​രു​ന്നു. ക​ൽ​പ്പ​റ്റ ശാ​ന്തി പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി ഓ​ണ​ക്കാ​ല​ത്തു ആ​ദ​രി​ക്കാ​ൻ ഒ​രു​ക്കം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മ​ര​ണം.

കൊ​ടു​വ​ള്ളി കോ​ളി​തെ​റ്റ​ത്തു പ​രേ​ത​നാ​യ കെ.​ടി. മു​ഹ​മ്മ​ദു ഹാ​ജി-​സൈ​ന​ബ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് മൂ​നീ​ർ. ഭാ​ര്യ സ​മീ​റ​യും മു​ഹ​മ്മ​ദ് ജ​ൻ​ഷ​ർ, മു​ഹ​മ്മ​ദ് അ​മ​ൽ, ഫാ​ത്തി​മ റ​ന എ​ന്നീ മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.