വെ​ള്ളം​ക​യ​റി​യ വീ​ടു​ക​ളി​ൽ സേ​വ​ന​വു​മാ​യി ഡോ​ണ്‍​ബോ​സ്കോ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ
Monday, August 19, 2019 12:11 AM IST
സു​ൽ​ത്താ​ൻ​ബ​ത്തേ​രി: പ്ര​ള​യ​ക്കെ​ടു​തി​ക​ൾ നേ​രി​ടു​ന്ന വീ​ടു​ക​ളി​ൽ സേ​വ​ന​വു​മാ​യി ഡോ​ണ്‍ ബോ​സ്കോ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ. ഭാ​ഗി​ക​മാ​യി ന​ശി​ച്ച വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ പൂ​ർ​ണ​മാ​യി ന​ശി​ച്ച വീ​ടു​ക​ളി​ൽ വ​യ​റിം​ഗ് ജോ​ലി​യും ചെ​യ്യു​ന്നു​ണ്ട്.
പു​ത​പ്പ്, വെ​ള്ളം, ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കു കൗ​ണ്‍​സ​ലിം​ഗ്, വൈ​ദ്യ​സ​ഹാ​യം എ​ന്നി​വ​യും ഉ​റ​പ്പു​വ​രു​ത്തു​ന്നു​ണ്ട്. 2018ലെ ​പ്ര​ള​യ​കാ​ല​ത്തും ഡോ​ണ്‍​ബോ​സ്കോ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു.
ഫാ.​സോ​ജ​ൻ പ​ന​ച്ചി​ക്ക​ൽ, ഫാ.​തോ​മ​സ്പൂ​വേ​ലി​ക്ക​ൽ, ഫാ.​ജോ​യി ഉ​ള്ളാ​ട്ടി​ൽ,ബ്ര​ദ​ർ സി. ​ഫി​ലി​പ്പ്, ബ്ര​ദ​ർ ജോ​യി​സ് മ​ല​യി​ൽ എ​ന്നി​വ​രാ​ണ് സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.