കി​ണ​ർ വൃ​ത്തി​യാ​ക്കാ​നും ക്ലോ​റി​നേ​ഷ​നും ടി. ​സി​ദ്ദി​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 50 സം​ഘ​ങ്ങ​ൾ
Monday, August 19, 2019 12:11 AM IST
ക​ൽ​പ്പ​റ്റ: പ്ര​ള​യ​വും ഉ​രു​ൾ​പൊ​ട്ട​ലും ദു​രി​തം വി​ത​ച്ച വ​യ​നാ​ട്ടി​ൽ ശു​ദ്ധ​ജ​ലം ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​ന് വി​വി​ധ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ സേ​വ​നം തു​ട​ങ്ങി. കോ​ഴി​ക്കോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 50 സം​ഘ​ങ്ങ​ളാ​ണ് വ​യ​നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കി​ണ​റു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​ത്.
ഓ​രോ സം​ഘ​ത്തി​ലും അ​ഞ്ച് മു​ത​ൽ പ​ത്ത് പേ​ർ വ​രെ​യു​ണ്ട്. വ​ലി​യ മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് പ​ന്പിം​ഗ്, ക്ലോ​റി​നേ​ഷ​ൻ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ചെ​യ്യു​ന്ന​ത്.