ക​ന​ത്ത മ​ഴ: ബ​ത്തേ​രി ടൗ​ണി​ൽ വെ​ള്ളം ക​യ​റി
Tuesday, August 20, 2019 12:23 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ബ​ത്തേ​രി ടൗ​ണ്‍ വെ​ള്ള​ത്തി​ലാ​യി. ഇ​ന്ന​ലെ വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യാ​ണ് ടൗണില്‌ വെള്ളം പൊങ്ങാന്‌ കാരണം. അ​ഞ്ച​ര വ​രെ തു​ട​ർ​ന്ന മ​ഴ ടൗ​ണി​ലെ ഗാ​ന്ധി ജം​ഗ്ഷ​ൻ, സ്റ്റേ​ഡി​യം റോ​ഡ് തു​ട​ങ്ങി​യ​വ വെ​ള്ള​ത്തി​ലാ​ക്കി. ക​ട​ക​ളി​ലും വെ​ള്ളം ക​യ​റി. ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം നേ​രം ഗ​താ​ഗ​തം നി​ല​ച്ചു.
പെ​ട്ടെ​ന്ന് പെ​യ്ത മ​ഴ ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി. ഒ​രാ​ഴ്ച മു​ന്പ് പെ​യ്ത മ​ഴ​യി​ലും നാ​ല് ദി​വ​സ​ത്തോ​ളം ടൗ​ണി​ലെ ഈ ​ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യി​രു​ന്നു. വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നു​ള്ള സം​വി​ധാ​ന​ത്തി​ന്‍റെ പാ​ളി​ച്ച​ക​ൾ വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​യി