പു​ത്തു​മ​ല ദു​ര​ന്ത​ത്തി​ന് കാ​ര​ണം റി​സോ​ർ​ട്ടു​ക​ളെ​ന്ന് ആ​രോ​പ​ണം
Tuesday, August 20, 2019 12:27 AM IST
മേ​പ്പാ​ടി: പു​ത്തു​മ​ല ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യത് പ​ച്ച​ക്കാ​ടി​ന് സ​മീ​പ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ റി​സോ​ർ​ട്ടു​ക​ളെ​ന്ന് ആ​രോ​പ​ണം. പ​ച്ച​ക്കാ​ട് മ​ണ്ണി​ടി​ച്ചി​ലി​ന് സ​മീ​പ​ത്ത് ത​ന്നെ​യാ​ണ് വ​ൻ ക​രി​ങ്ക​ൽ ക്വോാ​റി​യു​ള്ള​ത്. ക്വോ​റി​യി​ൽ കെ​ട്ടി​നി​ന്ന ജ​ല​ത്തി​ന്‍റെ അ​ള​വും ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‌ സം​ശ​യി​ക്കു​ന്നു.
പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ൽ പെ​രു​കു​ന്ന റി​സോ​ർ​ട്ടു​ക​ളും ക​രി​ങ്ക​ൽ ക്വോ​റി​കളും മേ​ഖ​ല​യു​ടെ പാ​രി​സ്ഥി​തി​ക സ​ന്തു​ലി​താ​വ​സ്ഥ ത​ക​ർ​ത്തു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
കാ​ല​ങ്ങ​ളോ​ളം പാ​റ​ക​ൾ പൊ​ട്ടി​ച്ച ക്വോ​റി ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ ഈ ​ദു​ര​ന്തം ന​ട​ന്ന പ്ര​ദേ​ശ​ത്തോ​ട് ചേ​ർ​ന്നാ​ണ് മു​ന്പ് ഖ​ന​നം ന​ട​ന്നി​രു​ന്ന​ത്. മ​ല​യു​ടെ ഇ​രു ഭാ​ഗ​ങ്ങ​ളി​ലു​മാ​യി പാ​റ പൊ​ട്ടി​ക്ക​ലി​ന്‍റ ആ​ഘാ​തം വ​ള​രെ വ​ലു​താ​യി​രു​ന്നു എ​ന്നാ​ണ് ക​രു​തു​ന്ന​ത്.
പ​ച്ച​ക്കാ​ടി​ന് സ​മീ​പ​ത്താ​യി നി​ര​വ​ധി ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ൾ പ​ണി​ത് റി​സോ​ട്ട് മാ​ഫി​യ​ക​ളും ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് ഇ​ള​ക്കി മാ​റ്റി​യ​തും ഈ ​ദു​ര​ന്ത​ത്തി​ന്ന് ആ​ക്കം കൂ​ട്ടി​യെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്.
ഇ​തേ സ്ഥി​തി​യാ​ണ് റി​പ്പ​ണ്‍ വാ​ള​ത്തൂ​രി​ലും. റി​സോ​ർ​ട്ട് മാ​ഫി​യ​ക​ളു​ടെ പി​ടി​മു​റു​കി​യി​രി​ക്കു​ന്ന വാ​ള​ത്തൂ​രി​ൽ തൊ​മ്മ​ച്ച​ൻ​കു​ണ്ട് എ​ന്ന​റി​യ​പ്പെ​ടു​ന്ന ചെ​ങ്കു​ത്താ​യ പ്ര​ദേ​ശ​ത്ത് നി​ര്‌​മാ​ണം ന​ട​ക്കു​ന്ന​തും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​തു​മാ​യ നി​ര​വ​ധി റി​സോ​ർ​ട്ടു​ക​ളു​ണ്ട്.