ക​ഞ്ചാ​വു​മാ​യി നാ​ല് യു​വാ​ക്ക​ൾ പി​ടി​യി​ൽ
Tuesday, August 20, 2019 12:27 AM IST
പു​ൽ​പ്പ​ള്ളി: ക​ർ​ണ്ണാ​ട​ക​യി​ലെ ബൈ​ര​ക്കു​പ്പ​യി​ൽ നി​ന്നും പെ​രി​ക്ക​ല്ലൂ​രി​ലേ​ക്ക് ക​ബ​നി പു​ഴ​യി​ലൂ​ടെ ക​ഞ്ചാ​വ് ക​ട​ത്തി​യ നാ​ല് യു​വാ​ക്ക​ൾ പി​ടി​യി​ൽ. ജി​ല്ലാ നാ​ർ​കോ​ട്ടി​ക് ഡി​വൈ​എ​സ്പി വി. ​റ​ജി​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ജി​ല്ലാ ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ ആ​ക‌്ഷ​ൻ ഫോ​ഴ്സും പു​ൽ​പ്പ​ള്ളി എ​സ്ഐ കു​ഞ്ഞ​ന​ന്ദ​നും സം​ഘ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്.
തി​രു​നെ​ല്ലി അ​പ്പ​പ്പാ​റ ചെ​റു​മ​ത്തൂ​ർ സി.​ആ​ർ. ര​ഞ്ജി​ത്ത് (22), അ​പ്പ​പ്പാ​റ ആ​ക്കൊ​ല്ലി​കു​ന്ന് കെ.​എ​സ്. ജി​തി​ൻ(21), കോ​ഴി​ക്കോ​ട് വ​ട​ക​ര മ​ണി​യൂ​ർ പാ​ല​യാ​ട് കി​ളി​ച്ച​പ​റ​ന്പ​ത്തി​ൽ കെ.​പി. അ​ജി​ൻ ദാ​സ് (19), കാ​ക്ക​വ​യ​ൽ തെ​നേ​രി പ​ട്ട​ണം​ചാ​ലി​ൽ പി.​സി. സി​നാ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ര​ണ്ടു കേ​സു​ക​ളി​ലാ​യി 200 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.