മ​ഴ മാ​റി; നെ​ൽ​പ്പാ​ടം വ​ര​ണ്ടു​ണ​ങ്ങി
Wednesday, August 21, 2019 12:18 AM IST
വെ​ള്ള​മു​ണ്ട: ശ​ക്ത​മാ​യ മ​ഴ മാ​റി ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും വ​യ​ലു​ക​ൾ വി​ണ്ടു കീ​റി. പു​ളി​ഞ്ഞാ​ൽ വ​ല​ക്കോ​ട്ടി​ൽ പ്ര​ദേ​ശ​ത്തെ വ​യ​ലു​ക​ൾ ഉ​ണ​ങ്ങി വി​ണ്ടു​കീ​റി​യ​തോ​ടെ ഞാ​റ് പ​റി​ച്ചു​ന​ടാ​ൻ ആ​വാ​തെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​യാ​ണ് ക​ർ​ഷ​ക​ർ.

മം​ഗ​ല​ളേ​രി മ​ല​യു​ടെ അ​ടി​വാ​ര​ത്തു​ള്ള ഈ ​പാ​ട​ശേ​ഖ​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ വെ​ള്ളം ക​യ​റി​യി​രു​ന്നു.

മ​ഴ മാ​റി​യ​തോ​ടെ നെ​ൽ​കൃ​ഷി ആ​രം​ഭി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു ക​ർ​ഷ​ക​ർ. എ​ന്നാ​ൽ ര​ണ്ടു ദി​വ​സം ചെ​റി​യ വെ​യി​ൽ വ​ന്ന​പ്പോ​ഴേ​ക്കും പാ​ട​ങ്ങ​ൾ വി​ണ്ടു​കീ​റി.

വ​യ​ൽ വി​ണ്ടു​കീ​റിയ​തി​നാ​ൽ കൃ​ഷി​ക്ക് വ​യ​ൽ ഒ​രു​ക്കാ​ൻ ആ​കാ​ത്ത സ്ഥി​തി​യി​ലാ​ണ് ക​ർ​ഷ​ക​ർ. ഞാ​റ് ഉ​ട​ൻ പ​റി​ച്ചു​ന​ട്ടി​ല്ലെ​ങ്കി​ൽ കൃ​ഷി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.

വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ ക​ർ​ക്കി​ട​ക​ത്തി​ൽ ആ​ണ് കൃ​ഷി​യി​റ​ക്കു​ന്ന​ത്. ക​ർ​ക്കി​ട​കം ക​ഴി​ഞ്ഞി​ട്ടും നെ​ൽ കൃ​ഷി ഇ​റ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​ത് ഈ​വ​ർ​ഷ​ത്തെ വി​ള​വി​നെ​യും ബാ​ധി​ക്കും.

മ​ല​യ​ടി​വാ​ര​ത്തു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ൾ വി​ണ്ടു​കീ​റു​ന്ന​ത് വ​രാ​ൻ പോ​കു​ന്ന ക​ടു​ത്ത വ​ര​ൾ​ച്ച​യു​ടെ സൂ​ച​ന​യാ​ണെ​ന്നും ക​ർ​ഷ​ക​ർ ഭ​യ​പ്പെ​ടു​ന്നു.