പു​ത്തു​മ​ല​ക്കാ​ർ​ക്ക് 20 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കും: ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ
Wednesday, August 21, 2019 12:18 AM IST
മേ​പ്പാ​ടി: മേ​പ്പാ​ടി പു​ത്തു​മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ണ്ണൊ​ലി​പ്പി​ലും വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി 20 വീ​ടു​ക​ൾ നി​ർ​മ്മി​ച്ച് ന​ൽ​കു​മെ​ന്നു ആ​സ്റ്റ​ർ ഡി​എം ഹെ​ൽ​ത്ത് കെ​യ​റി​ന്‍റെ​യും ഡി​എം വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ​യും ചെ​യ​ർ​മാ​ൻ ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ പ​റ​ഞ്ഞു. ഇ​ന്ന​ലെ പു​ത്തു​മ​ല സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. പ്ര​ള​യ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ ആ​ത്മ​ശാ​ന്തി​ക്കാ​യി പ്രാ​ർ​ത്ഥി​ക്കു​ന്നു​വെ​ന്നും എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും സു​സ​ജ്ജ​മാ​യ മെ​ഡി​ക്ക​ൽ സം​ഘം ഏ​തു ആ​പ​ൽ ഘ​ട്ട​ത്തി​ലും ഡി​എം വിം​സി​ൽ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
നി​ല​വി​ൽ 45 വീ​ടു​ക​ളു​ടെ പ​ണി ആ​സ്റ്റ​ർ ഹോം​സ് പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ ജി​ല്ല​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രി​ക​യാ​ണ്. ആ​സ്റ്റ​ർ ഹോം​സി​ന്‍റെ കീ​ഴി​ൽ​ത​ന്നെ ആ​യി​രി​ക്കും ഈ 20 ​വീ​ടു​ക​ളു​ടെ​യും നി​ർ​മാ​ണം. സ​ബ്ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. അ​നി​ൽ​കു​മാ​ർ, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ഹ​ദ്, ഡി​എം വിം​സ് എ​ക്സി​ക്യൂ​ട്ടീ​വ് ട്ര​സ്റ്റി യു. ​ബ​ഷീ​ർ, ഡീ​ൻ ഡോ.​ആ​ന്‍റ​ണി സി​ൽ​വ​ൻ ഡി​സൂ​സ, എ​ജി​എം സൂ​പ്പി ക​ല​ങ്കോ​ട​ൻ, ആ​സ്റ്റ​ർ ഹോം​സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​ഷാ​ന​വാ​സ് പ​ള്ളി​യാ​ൽ എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.