വീ​ട് ത​ക​ർ​ന്ന​തോ​ടെ സു​ലേ​ഖ​യും കു​ടും​ബ​വും ക​ഴി​യു​ന്ന​ത് ഏ​റു​മാ​ട​ത്തി​ൽ
Wednesday, August 21, 2019 12:18 AM IST
പു​ൽ​പ്പ​ള്ളി: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​തോ​ടെ സു​ലേ​ഖ​യും കു​ടും​ബ​വും ക​ഴി​യു​ന്ന​ത് ഏ​റു​മാ​ട​ത്തി​ൽ. പെ​രി​ക്ക​ല്ലൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ക്യാ​ന്പി​ൽ ക​ഴി​ഞ്ഞി​രു​ന്ന സു​ലേ​ഖ​യ്ക്കും കു​ടും​ബ​ത്തി​നും ദു​രി​താ​ശ്വാ​സ ക്യാ​ന്പ് പി​രി​ച്ച് വി​ട്ട​തോ​ടെ​യാ​ണ് ത​ല ചാ​യ്ക്കാ​ൻ ഇ​ട​മി​ല്ല​തെ വ​ന്ന​ത്.
ഇ​തോ​ടെ വീ​ടി​ന് സ​മീ​പ​ത്തെ പ്ലാ​വി​ൽ ഏ​റു​മാ​ടം കെ​ട്ടി​യാ​ണ് പെ​രി​ക്ക​ല്ലൂ​ർ തേ​ൻ​മാ​വി​ൻ ക​ട​വി​ലെ സു​ലേ​ഖ​യും സ​ഹോ​ദ​രി പു​ത്ര​ൻ പ്ര​ദൂ​പും ഇ​പ്പോ​ൾ ക​ഴി​യു​ന്ന​ത്. മ​ഴ​വെ​ള്ള​പാ​ച്ചി​ലി​ൽ മ​ണ്ണ് ക​യ​റി​യും ഭി​ത്തി​ക​ൾ ത​ക​ർ​ന്നും വീ​ട് പൂ​ർ​ണ​മാ​യും ന​ശി​ച്ചു.
ക്യാ​ന്പി​ൽ നി​ന്ന് മ​ട​ങ്ങി വ​ന്ന ശേ​ഷം താ​മ​സി​ക്കാ​ൻ ഇ​ട​മി​ല്ലാ​താ​യ​തോ​ടെ​യാ​ണ് ഏ​റു​മാ​ട​ത്തി​ൽ താ​മ​സ​മാ​ക്കി​യ​ത്. 13 സെ​ന്‍റ് സ്ഥ​ലം മാ​ത്ര​മാ​ണ് സു​ലേ​ഖ​യ്ക്കു​ള്ള​ത്. സ്വ​ന്ത​മാ​യി ന​ല്ലൊ​രു വീ​ട് നി​ർ​മ്മി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് ഈ ​കു​ടും​ബ​ത്തി​ന്. എ​ത്ര നാ​ൾ ഏ​റ്മാ​ട​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഈ ​കു​ടും​ബം.
ഇ​വ​രു​ടെ ദു​ര​വ​സ്ഥ​യ​റി​ഞ്ഞ് മ​ല​പ്പു​റ​ത്ത് നി​ന്നു​ള്ള ചി​ല സം​ഘ​ട​ന​ക​ൾ വീ​ട് താ​ൽ​കാ​ലി​ക​മാ​യി ന​ന്നാ​ക്കി​യെ​ങ്കി​ലും താ​മ​സി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.
അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് സ​ഹാ​യം ല​ഭി​ച്ചാ​ൽ മാ​ത്ര​മേ വീ​ട് നി​ർ​മി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു​വെ​ന്നാ​ണ് സു​ലേ​ഖ പ​റ​യു​ന്ന​ത്.