ദേ​ശീ​യ​പാ​ത 766 അ​ട​ച്ചു​പൂ​ട്ട​ലി​നെ​തി​രേ സ​ർ​ക്കാ​രു​ക​ൾ ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണം
Wednesday, August 21, 2019 12:18 AM IST
മീ​ന​ങ്ങാ​ടി: വ​യ​നാ​ടി​നെ മൈ​സൂ​രു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ദേ​ശീ​യ പാ​ത 766 അ​ട​ച്ചു പൂ​ട്ടു​ന്ന​തി​നെ​തി​രാ​യി കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​ട​പെ​ട​ണ​മെ​ന്ന് യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ സ​ഖ​റി​യാ​സ് മോ​ർ പോ​ളി​കാ​ർ​പ്പോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ബ​ദ​ൽ റോ​ഡാ​യി നി​ർ​ദ്ദേ​ശി​ക്കു​ന്ന പാ​ത​യി​ലൂ​ടെ 25.5 കി​ലോ​മീ​റ്റ​ർ ദൂ​രം അ​തീ​വ പ​രി​സ്ഥി​തി പ്രാ​ധാ​ന്യ​മു​ള്ള വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്.
ദേ​ശീ​യ​പാ​ത 766ൽ 18 ​കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ് ബ​ന്ദി​പ്പു​ര വ​ന​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത് എ​ന്ന യാ​ഥാ​ർ​ത്ഥ്യം മ​ന​സി​ലാ​ക്കി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.
സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ രൂ​പീ​ക​രി​ച്ച ദേ​ശീ​യ​പാ​ത 766 സം​ര​ക്ഷ​ണ സ​ർ​വ്വ​ക​ക്ഷി സം​ഘ​ത്തി​ന് എ​ല്ലാ പി​ന്തു​ണ​യും യോ​ഗം പ്ര​ഖ്യാ​പി​ച്ചു.
സ​ഭാ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം റ​വ.​ഡോ. ജേ​ക്ക​ബ് മി​ഖാ​യേ​ൽ പു​ല്ല്യാ​ട്ടേ​ൽ, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ.​ഡോ.​മ​ത്താ​യി അ​തി​രം​പു​ഴ​യി​ൽ, വ​ർ​ക്കിം​ഗ് സെ​ക്ര​ട്ട​റി ഫാ.​ബാ​ബു നീ​റ്റും​ക​ര, ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ൻ കൊ​ഴാ​ലി​ൽ, വൈ​ദി​ക സെ​ക്ര​ട്ട​റി ഫാ.​ജോ​ർ​ജ് ക​വു​ങ്ങും​പി​ള്ളി​ൽ, പ്ര​ഫ.​കെ.​പി. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.