ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ന് ശേ​ഷം ജി​ല്ല​യി​ൽ ന​ട​ന്ന​ത് അ​നി​യ​ന്ത്രി​ത ഭൂ​മി ത​രം മാ​റ്റ​ൽ
Wednesday, August 21, 2019 12:20 AM IST
വെ​ള്ള​മു​ണ്ട: ക​ഴി​ഞ്ഞ വ​ർ​ഷ​ം കോ​ടി​ക​ളു​ടെ നാ​ശ​ന​ഷ്ട​വും ആ​ള​പാ​യ​വും വ​രു​ത്തി വച്ച പ്ര​ള​യം ജി​ല്ലയ്​ക്ക് യാ​തൊ​രു ഗു​ണ​പാ​ഠ​വും ന​ൽ​കി​യി​ല്ലെ​ന്ന് ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ. ഭൂ​മി ത​രം​മാ​റ്റി​ക്കൊ​ണ്ടു​ള്ള മ​ണ്ണെ​ടു​പ്പി​നും ഭൂ​മി നി​ക​ത്ത​ലി​നും യാ​തൊ​രു കു​റ​വും സം​ഭ​വി​ച്ചി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല വ​ർ​ധി​ക്കു​ക​യും ചെ​യ്തു.
ഒ​ന്പ​ത് മാ​സത്തില്‌ 345 ഇ​ട​ങ്ങ​ളി​ൽ നി​ന്നും മ​ണ്ണ് നീ​ക്കം ചെ​യ്യാന്‌ ജി​ല്ലാ ജി​യോ​ള​ജി വ​കു​പ്പ് അ​നു​മ​തി ന​ൽ​കി​യ​തെ​ന്നാ​ണ് വി​വ​രാ​വ​കാ​ശ രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.
2018 സെ​പ്റ്റം​ബ​ർ ഒ​ന്ന് മു​ത​ൽ ഈ ​വ​ർ​ഷ​ത്തെ മ​ഴ​ക്കാ​ലം തു​ട​ങ്ങി​യ മേ​യ് 31 വ​രെ ജി​ല്ല​യി​ൽ വ​ൻ തോ​തി​ല്‌്ള മ​ണ്ണ് നീ​ക്കം ചെ​യ്യാന്‌ ജി​യോ​ള​ജി വ​കു​പ്പ് ട്രാ​ൻ​സി​റ്റ് പാ​സു​ക​ൾ ന​ൽ​കി​യ​ത്. ഇ​തി​ലൂ​ടെ സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലേ​ക്ക് ല​ഭി​ച്ച​ത് 35,28,240 രൂ​പ​യാ​ണ്. അ​താ​യ​ത് 24,000 ത്തോ​ളം ടി​പ്പ​ർ മ​ണ്ണാ​ണ് ഒ​ന്പ​ത് മാ​സ​ത്തി​നി​ടെ ജി​ല്ല​യി​ലെ കു​ന്നും മ​ല​യും തു​ര​ന്നെ​ടു​ത്ത​ത്.
ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ​ന​ട​ത്തി​യ മ​ണ്ണെ​ടു​പ്പും ഇ​ത്ര​ത്തോ​ളം വ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ളെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് അ​നു​മ​തി​യി​ൽ കൂ​ടു​ത​ൽ മ​ണ്ണെ​ടു​ത്ത​ത് ക​ണ്ടെ​ത്തി​യ​താ​യും എ​ന്നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് ജി​ല്ലാ ജി​യോ​ള​ജി​സ്റ്റ് ന​ൽ​കി​യ മ​റു​പ​ടി. കു​ന്നി​ടി​ച്ച് എ​ടു​ക്കു​ന്ന മ​ണ്ണ് നി​ക്ഷേ​പി​ക്കു​ന്ന സ്ഥ​ലം പ​രി​ശോ​ധി​ക്കാ​ൻ നി​ല​വി​ൽ ആ​രും ത​യ്യാ​റാ​വു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് തു​ച്ഛ​മാ​യ റോ​യ​ൽ​റ്റി അ​ട​ച്ച് പെ​ർ​മി​ഷ​നെ​ടു​ത്ത് ആ​വ​ശ്യ​മു​ള്ളി​ട​ത്തെ​ല്ലാം മ​ണ്ണി​ട്ട് നി​ക​ത്തു​ന്ന രീ​തി വ്യാ​പ​ക​മാ​യ​ത്.
വീ​ട് നി​ർ​മി​ക്കാ​ൻ സ്വ​ന്ത​മാ​യി ഭൂ​മി​യി​ല്ലെ​ന്ന് കാ​ണി​ച്ച് അ​ഞ്ച് സെ​ന്‍റ് വീ​തം വ​യ​ൽ നി​ക​ത്തി​യ​ത് ക​ണ​ക്കു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. ഇ​ത്ത​രം മ​ണ്ണ് ന​ക്ഷ​പ​ത്തി​ന് ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മി​ല്ല. കൃ​ഷി ഓ​ഫീ​സ​റും വി​ല്ലേ​ജ് ഓ​ഫീ​സ​റും പ്രാ​ദേ​ശി​ക ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും പ​രി​ശോ​ധി​ച്ചാ​ണ് മ​ണ്ണി​ടാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​ത്.
ഒ​രു സ്ഥലത്ത് നി​ന്ന് കു​ഴി​ച്ചെ​ടു​ക്കു​ന്ന മ​ണ്ണ് അ​തി​ന്‍റെ ബാ​ക്കി ഭാ​ഗ​ങ്ങ​ളി​ൽ ത​ട്ടി നി​ര​ത്താ​നും നി​ല​വി​ൽ അ​നു​മ​തി തേ​ടേ​ണ്ട​തി​ല്ല. ഇ​ത്ത​ര​ത്തി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് അ​ടി മ​ണ്ണാ​ണ് യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കു​ഴി​ച്ചെ​ടു​ത്ത് ഭൂ​മി​യു​ടെ ത​രം മാ​റ്റ​ൽ ജി​ല്ല​യി​ൽ ന​ട​ക്കു​ന്ന​ത്.