ഫോ​ട്ടോഗ്രഫി ദിനം: പ്ര​ദ​ർ​ശ​ന​വും സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു
Thursday, August 22, 2019 12:13 AM IST
പു​ൽ​പ്പ​ള്ളി: ലോ​ക ഫോ​ട്ടോ​ഗ്ര​ഫി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ഴ​ശി​രാ​ജ കോ​ള​ജ് മാ​സ് ക​മ്യൂണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ജേ​ർ​ണ​ലി​സം വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​വും സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ അ​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രേം​ജി അ​വാ​ർ​ഡ്, ല​ളി​ത ക​ലാ അ​ക്കാഡമി അ​വാ​ർ​ഡ് എന്നിവ നേടിയ സി​ബി പു​ൽ​പ്പ​ള്ളി​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. അ​ദ്ദേ​ഹം കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു.
കോ​ള​ജ് സി​ഇ​ഒ ഫാ.​വ​ർ​ഗീ​സ് കൊ​ല്ല​മാ​വു​ടി, സെ​ൽ​ഫ് ഫി​നാ​ൻ​സ് കോ​ഴ്സ് ഡ​യ​റ​ക്ട​ർ പ്ര​ഫ. താ​ര ഫി​ലി​പ്പ്, അ​ക്ഷ​യ, എ​ൻ.​കെ. അ​നു​ഷ എ​ന്നി​വ​ർ പ്രസം ഗിച്ചു.
അ​ധ്യാ​പ​ക​രാ​യ ഡെ​നി തോ​മ​സ്, ജി​ബി​ൻ വ​ർ​ഗീ​സ്, ശി​ൽ​പ മാ​ത്യു, ലി​ൻ​സി ജോ​സ​ഫ്, ക്രി​സ്റ്റി​ന ജോ​സ​ഫ്, സ്നേ​ഹ മോ​ഹ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.