ബ​ത്തേ​രി-​പെ​രി​ന്ത​ൽ​മ​ണ്ണ ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന്
Thursday, August 22, 2019 12:13 AM IST
ഗൂ​ഡ​ല്ലൂ​ർ: നാ​ടു​കാ​ണി ചു​രം ഗ​താ​ഗ​ത​യോ​ഗ്യ​മാ​കു​ന്ന​തു വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ​ത്തേ​രി-​പെ​രി​ന്ത​ൽ​മ​ണ്ണ കെഎസ്ആ​ർ​ടി​സി സ​ർ​വീ​സ് താ​മ​ര​ശേ​രി ചു​രം വ​ഴി പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള സ​ർ​വീ​സ് ര​ണ്ടാ​ഴ്ച​യാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്ക​യാ​ണ്.
രാ​വി​ലെ 6.30ന് ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട് നി​ല​ന്പൂ​ർ, എ​ട​ക്ക​ര, ഗൂ​ഡ​ല്ലൂ​ർ വ​ഴി ഉ​ച്ച​യ്ക്കു 12ന് ​ബ​ത്തേ​രി​യി​ലെ​ത്തി​യി​രു​ന്ന ബ​സാ​ണി​ത്.
സ​മ​യം ക്ര​മീ​ക​രി​ച്ച് സ​ർ​വീ​സ് അ​രീ​ക്കോ​ട്, താ​മ​ര​ശേ​രി, ചു​ണ്ടേ​ൽ, ക​ൽ​പ്പ​റ്റ, ബ​ത്തേ​രി, പാ​ട്ട​വ​യ​ൽ വ​ഴി ഗൂ​ഡ​ല്ലൂ​രി​ലേ​ക്ക് ന​ട​ത്ത​ണം. ഇ​ത് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​കു​മെ​ന്നു ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ലു​ള്ള​വ​ർ പ​റ​യു​ന്നു.