ഗാ​ന്ധി​ന​ഗ​ർ കോ​ള​നി​യി​ലെ ത​ക​ർ​ന്ന വീ​ടു​ക​ൾ ന​ന്നാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി
Friday, August 23, 2019 12:08 AM IST
പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ എ​രി​യ​പ്പ​ള്ളി ഗാ​ന്ധി​ന​ഗ​ർ കോ​ള​നി​യി​ലെ 38 ഓ​ളം കു​ടും​ബ​ങ്ങ​ൾ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പോ​ലു​മി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​യി​ട്ടും ഈ ​കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി. 28 വ​ർ​ഷം മു​ന്പ് പു​ൽ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് താ​മ​സി​ച്ചി​രു​ന്ന ഈ ​കു​ടും​ബ​ങ്ങ​ളു​ടെ വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും അ​ഗ്നി​ക്കി​ര​യാ​യ​തോ​ടെ സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രോ കു​ടും​ബ​ത്തി​നും മു​ന്ന​ര സെ​ന്‍റ് വീ​തം സ്ഥ​ലം ന​ൽ​കി വീ​ടുംനി​ർ​മി​ച്ചു.
എ​ന്നാ​ൽ ഇ​പ്പോ​ൾ പ​ല വീ​ടു​ക​ളും അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്. മ​ഴ പെ​യ്യു​ന്പോ​ൾ ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ട്ടി​ൽ കു​ട ചൂ​ടി ഇ​രി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ഈ ​കു​ടും​ബ​ങ്ങ​ൾ. ഷീ​റ്റി​ട്ട വി​ടു​ക​ളാ​യ​തി​നാ​ൽ ആ​നു​കൂ​ല്യം ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ മ​രം വീ​ണ് പ​ല​വീ​ടു​ക​ളു​ടെ​യും ഭി​ത്തി​ക​ളു​ൾ​പ്പ​ടെ ത​ക​ർ​ന്ന് കി​ട​ന്നി​ട്ടും അ​ധി​കൃ​ത​ർ തി​രി​ഞ്ഞ് നോ​ക്കി​യി​ല്ലെ​ന്നാ​ണ് കോ​ള​നി​ക്കാ​രു​ടെ പ​രാ​തി.
ഇ​തി​നു പു​റ​മെ കോ​ള​നി​യി​ൽ മ​രി​ക്കു​ന്ന​വ​രെ സം​സ്ക​രി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത​ത് മൂ​ലം വീ​ടി​നോ​ട് ചേ​ർ​ന്ന് ത​ന്നെ സം​സ​ക​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ജ​ന​പ്ര​തി​നി​ധി​ക​ൾ പോ​ലും കോ​ള​നി​ക്കാ​രു​ടെ ദ​യ​നീ​യാ​വ​സ്ഥ അ​ധി​കൃ​ത​രി​ൽ എ​ത്തി​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലെ കോ​ള​നി​ക​ളി​ലെ​ല്ലാം നി​ര​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​പ്ര​തി​നി​ധി​ക​ൾ ന​ട​ത്തു​ന്പോ​ഴാ​ണ് ഈ ​കോ​ള​നി​യെ അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ന്ന​ത്.
ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ സ​മ​ര​പം ആ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് കോ​ള​നി​ക്കാ​ർ.