കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി കാ​ർ​ഡ് വി​ത​ര​ണം 31 വ​രെ
Friday, August 23, 2019 12:10 AM IST
ക​ൽ​പ്പ​റ്റ: അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ചി​കി​ത്സാ സ​ഹാ​യം ല​ഭ്യ​മാ​കു​ന്ന കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി (പ​രി​ഷ്ക​രി​ച്ച ആ​ർ​എ​സ്ബി​വൈ പ​ദ്ധ​തി)​യു​ടെ കാ​ർ​ഡ് വി​ത​ര​ണം 31 ന് ​അ​വ​സാ​നി​ക്കും.താ​ലൂ​ക്ക​ടി​സ്ഥാ​ന​ത്തി​ൽ കാ​ർ​ഡ് പു​തു​ക്കു​ന്ന​തി​നാ​യി ക​ൽ​പ്പ​റ്റ മു​ണ്ടേ​രി റോ​ഡി​ലെ ശി​ശു​മ​ന്ദി​ര​ത്തി​ലും ബ​ത്തേ​രി മു​നി​സി​പ്പ​ൽ ഹാ​ളി​ലും മാ​ന​ന്ത​വാ​ടി ടൗ​ണ്‍​ഹാ​ളി​ലും സൗ​ക​ര്യ​മു​ണ്ട്. ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്തി​ൽ 24 മു​ത​ൽ 28 വ​രെ​യും പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ൽ 23 മു​ത​ൽ 27 വ​രെ​യും കാ​ർ​ഡ് പു​തു​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മു​ണ്ട്.
പു​തി​യ പ​ദ്ധ​തി​യി​ൽ അം​ഗ​ത്വം നേ​ടു​ന്ന​തി​നാ​യി 2019 മാ​ർ​ച്ച് 31 വ​രെ സാ​ധു​ത​യു​ണ്ടാ​യി​രു​ന്ന ആ​ർ​എ​സ്ബി​വൈ കാ​ർ​ഡ്/​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​ത്ത്, ആ​ധാ​ർ കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ് എ​ന്നി​വ​യു​മാ​യി കു​ടും​ബ​ത്തി​ലെ ഒ​രം​ഗം പ​ഞ്ചാ​യ​ത്തി​ലെ/​താ​ലൂ​ക്കി​ലെ കാ​ർ​ഡ് വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ എ​ത്ത​ണം.
കു​ടും​ബ​ത്തി​ലെ മ​റ്റം​ഗ​ങ്ങ​ൾ​ക്കു​ള്ള കാ​ർ​ഡ് ഇ​തോ​ടൊ​പ്പം വി​ത​ര​ണം ചെ​യ്യും. പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന​തി​ന് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ന് പ​രി​ധി​യി​ല്ല. ഓ​രോ അം​ഗ​ത്തി​നും പ്ര​ത്യേ​കം പേ​പ്പ​ർ കാ​ർ​ഡ് ല​ഭി​ക്കും. 50 രൂ​പ​യാ​ണ് ഒ​രു കു​ടും​ബ​ത്തി​ന് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്. പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഇ​ല്ല. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ​ക്കും അ​റി​യി​പ്പു​ക​ൾ​ക്കും പ​ഞ്ചാ​യ​ത്തു​മാ​ യോ പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ​യു​മാ​യോ ബ​ന്ധ​പ്പെ​ടാം.
ഫോ​ണ്‍: 04936 204995, 9526646383, 8606357473.