ദു​രി​ത​ബാ​ധി​ത​മേ​ഖ​ല​ക​ളി​ൽ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Friday, August 23, 2019 12:10 AM IST
ക​ൽ​പ്പ​റ്റ: പ്ര​ള​യ​ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും പൊ​ലീ​സും. ഇ​ടു​ക്കി പ്ര​സ് ക്ല​ബ്, പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ, ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ ചേ​ർ​ന്ന് സ​മാ​ഹ​രി​ച്ച പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് വ​യ​നാ​ട് ജി​ല്ല​യി​ലെ ദു​രി​ത ബാ​ധി​ത​മേ​ഖ​ല​ക​ളി​ൽ വി​ത​ര​ണം ചെ​യ്ത​ത്. മു​ട്ടി​ലി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ഭ​ര​ത​ൻ കി​റ്റു​ക​ൾ ഏ​റ്റുവാ​ങ്ങി.
പൊ​ഴു​ത​ന മൂ​വ​ട്ടി കോ​ള​നി​യി​ൽ പ​ഞ്ചാ​യ​ത്ത് മെ​ംബർ അം​ബി​ക​യ്ക്ക് കി​റ്റു​ക​ൾ ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇ​ടു​ക്കി പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ഷ​റ​ഫ് വ​ട്ട​പ്പാ​റ, സെ​ക്ര​ട്ട​റി എം.​എ​ൻ. സു​രേ​ഷ്, പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ.​എ​സ്. ഒൗ​സേ​ഫ്, വ​യ​നാ​ട് ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ.​കെ. അ​ബ്ദു​ൾ ഷെ​രീ​ഫ്, കെ​പി​ഒ​എ ജി​ല്ല സെ​ക്ര​ട്ട​റി പി.​സി. സ​ജീ​വ്, കെ​പി​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്് സ​ണ്ണി ജോ​സ​ഫ്, വ​യ​നാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജി. സ​തീ​ഷ്കു​മാ​ർ, വ​യ​നാ​ട് പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് മാ​ന​ന്ത​വാ​ടി, സെ​ക്ര​ട്ട​റി പി.​ഒ. ഷീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.