ബാ​ണാ​സു​ര അ​ണ​യു​ടെ ഷ​ട്ട​ർ വീ​ണ്ടും തു​റ​ന്നു; ഒ​രു മി​നി​റ്റി​ൽ ഒ​ഴു​ക്കു​ന്ന​ത് 5.1 ല​ക്ഷം ലി​റ്റ​ർ വെ​ള്ളം
Saturday, August 24, 2019 1:10 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഒ​ഴു​ക്ക് വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ബാ​ണാ​സു​ര അ​ണ​യു​ടെ ഷ​ട്ട​ർ വീ​ണ്ടും തു​റ​ന്നു. ഈ ​മാ​സം ര​ണ്ടാം ത​വ​ണ​യാ​ണ് ഷ​ട്ട​ർ തു​റ​ക്കു​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു 12നാ​ണ് അ​ണ​യു​ടെ ര​ണ്ടാ​മ​ത്തെ ഷ​ട്ട​ർ 10 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ർ​ത്തി​യ​ത്. ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി​യാ​യ 775.6 മീ​റ്റ​റി​നു അ​ടു​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ഷ​ട്ട​ർ ഉ​ർ​ത്തി​യ​ത്. മി​നി​റ്റി​ൽ 5.1 ല​ക്ഷം ലി​റ്റ​ർ വെ​ള്ള​മാ​ണ് ക​ര​മാ​ൻ​തോ​ടി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്.

മ​ഴ കു​റ​വാ​ണെ​ങ്കി​ലും വ്യ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ നീ​രു​റ​വ​ക​ൾ വ​ർ​ധി​ച്ച​താ​ണ് റി​സ​ർ​വോ​യ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ കാരണം. ശ​ക്ത​മാ​യ മ​ഴ​യ​ത്തെ​ടു​ർ​ന്നു ക​ഴി​ഞ്ഞ പ​ത്തി​നു ഉ​യ​ർ​ത്തി​യ ഷ​ട്ട​ർ 18നാ​ണ് അ​ട​ച്ച​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത്ത​വ​ണ അ​ണ നേ​ര​ത്തെ തു​റ​ന്നു വി​ടു​ക​യാ​യി​രു​ന്നു. മു​ന്ന​റി​യി​പ്പാ​യി പ​തി​ന​ഞ്ച് മി​നി​റ്റി​നു​ള്ളി​ൽ മൂ​ന്നു​ത​വ​ണ സൈ​റ​ണ്‍ മു​ഴ​ക്കി​യ​ശേ​ഷ​മാ​ണ് ഷ​ട്ട​ർ തു​റ​ന്ന​ത്. ക​ര​മാ​ൻ തോ​ടി​ലും കൈ​വ​ഴി​ക​ളി​ലും 10-14 സെ​ന്‍റീ​മീ​റ്റ​ർ വെ​ള്ളം ഉ​യ​രു​മെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വെ​ള്ളം പൊ​ങ്ങു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്ന​ത​ട​ക്കമുള്ള മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.