തെ​ങ്ങു​ക​യ​റ്റ​ക്കാ​ർ​ക്കു ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ
Saturday, August 24, 2019 1:12 AM IST
ക​ൽ​പ്പ​റ്റ: നാ​ളി​കേ​ര വി​ക​സ​ന ബോ​ർ​ഡ് കേ​ര സു​ര​ക്ഷ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കു ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ന​ൽ​കു​ന്നു. ഓ​റി​യ​ന്‍റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി. ബോ​ർ​ഡി​ന്‍റെ ച​ങ്ങാ​തി​ക്കൂ​ട്ടം, നീ​ര ടെ​ക്നീ​ഷ്യ​ൻ പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കു ഒ​രു വ​ർ​ഷ​ത്തെ ഇ​ൻ​ഷ്വ​റ​ൻ​സ് സൗ​ജ​ന്യ​മാ​ണ്. ഇ​വ​രു​ടെ ഒ​രു വ​ർ​ഷ​ത്തെ പ്രീ​മി​യം ബോ​ർ​ഡ് വ​ഹി​ക്കും.

ഒ​രു വ​ർ​ഷ​മാ​ണ് ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ലാ​വ​ധി. ഇ​തി​നു​ശേ​ഷം ഗു​ണ​ഭോ​ക്തൃ​വി​ഹി​ത​മാ​യ 28 രൂ​പ ന​ൽ​കി പോ​ളി​സി പു​തു​ക്കാം. 65 വ​യ​സി​ൽ താ​ഴെ​യു​ള​ള പ​ര​ന്പ​രാ​ഗ​ത തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കും പ​ദ്ധ​തി​യി​ൽ ചേ​രാം. അ​പേ​ക്ഷ​ക​ൾ ബോ​ർ​ഡി​ന്‍റെ പേ​രി​ൽ എ​റ​ണാ​കു​ള​ത്തു മാ​റാ​വു​ന്ന 28 രൂ​പ​യു​ടെ ഡി​മാ​ന്‍റ് ഡ്രാ​ഫ്റ്റ് സ​ഹി​തം ചെ​യ​ർ​മാ​ൻ, നാ​ളി​കേ​ര വി​ക​സ​ന ബോ​ർ​ഡ്, കേ​ര​ഭ​വ​ൻ, എ​സ്ആ​ർ​വി റോ​ഡ്, കൊ​ച്ചി-682011 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​യ്ക്ക​ണം. അ​പേ​ക്ഷാ​ഫോ​മി​നും ക്ലെ​യിം ഫോ​മി​നും കൂ​ടു​ത​ൽ വി​വ​ര​ത്തി​നും 0484-2377266 എ​ന്ന ന​ന്പ​റി​ൽ വി​ളി​ക്കു​ക​യോ www.coconutboard.gov.inഎ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​യോ ചെ​യ്യാം.