ജ​നം ദു​രി​ത​ത്തി​ൽ: അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ: മ​ഴ​വെ​ള്ളം റോ​ഡ് ക​വി​ഞ്ഞൊ​ഴു​കു​ന്നു
Saturday, August 24, 2019 1:15 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ചെ​റി​യ മ​ഴ പെ​യ്താ​ൽ റോ​ഡ് ക​വി​ഞ്ഞൊ​ഴു​കും. ഒ​ഴു​കി വ​രു​ന്ന വെ​ള്ളം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. കോ​ളി​യാ​ടി-​മാ​ട​ക്ക​ര റോ​ഡി​ൽ അ​ച്ച​ൻ​പ​ടി ഭാ​ഗ​ത്താ​ണ് വെ​ള്ളം റോ​ഡ് ക​വി​ഞ്ഞൊ​ഴു​കു​ന്ന​ത്.

റോ​ഡ് വ​ക്കി​ലു​ള്ള ഓ​വു​ചാ​ൽ വൃ​ത്തി​യാ​ക്കാ​ത്ത​തും, വ​ലു​പ്പം കൂ​ട്ടാ​ത്ത​തു​മാ​ണ് ഇ​തി​ന് കാ​ര​ണം. ക​ന​ത്ത മ​ഴ പെ​യ്ത നാ​ളു​ക​ളി​ൽ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​മൂ​ലം ഈ ​ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ ദു​രി​ത​ത്തി​ലാ​യി. ദി​വ​സ​ങ്ങ​ളോ​ളം വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കു​ക​യാ​യി​രു​ന്നു. റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യും. ഒ​ഴു​കി വ​രു​ന്ന വെ​ള്ളം ഈ ​പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഈ ​വ​ർ​ഷം വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് കൂ​ടി​യി​രി​ക്കു​ക​യാ​ണ്. നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം. അ​ധി​കൃ​ത​ർ അ​റി​ഞ്ഞ ഭാ​വ​മി​ല്ല. പി​ഡ​ബ്ല്യു​ഡി വി​ഭാ​ഗ​മാ​ണ് ഓ​വു​ചാ​ൽ വൃ​ത്തി​യാ​ക്കേ​ണ്ട​തെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​കു​ന്പോ​ൾ അ​ത് പ​രി​ഹ​രി​ക്കാനു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം പ​ഞ്ചാ​യ​ത്തി​നി​ല്ലേ എ​ന്നാ​ണ് ജ​ന​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​ത്. പി​ഡ​ബ്ല്യു​ഡി​യാ​ണ് ഓ​വു​ചാ​ൽ വൃ​ത്തി​യാ​ക്കേ​ണ്ട​തെ​ങ്കി​ൽ അ​ത് ചെ​യ്യി​ക്കാ​നു​ള്ള ക​ട​മ പ​ഞ്ചാ​യ​ത്തി​നി​ല്ലേ എ​ന്നും ജ​ന​ങ്ങ​ൾ ചോ​ദി​ക്കു​ന്നു. ചെ​യ്യേ​ണ്ട പ്ര​വൃ​ത്തി ചെ​യ്യാ​ത്ത​തു​മൂ​ലം എ​ല്ലാ വ​ർ​ഷ​വും മ​ഴ​ക്കാ​ല​ത്ത് ജ​ന​ങ്ങ​ൾ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്.