ദുരന്തഭൂമിയിൽ രാപകൽ ഇല്ലാതെ അ​ഭി​ലാ​ഷ് ഡോ​ക്ട​ർ
Sunday, August 25, 2019 12:16 AM IST
ക​ൽ​പ്പ​റ്റ: ’മേ​പ്പാ​ടി​യി​ലാ​ണ് ര​ണ്ട് ദി​വ​സ​മാ​യി വീ​ട്ടി​ൽ പോ​കാ​ൻ പ​റ്റി​യി​ട്ടി​ല്ല. വീ​ട്ടി​ൽ ഇ​നി ഒ​രി​ക്ക​ലും എ​ത്താ​ൻ പ​റ്റാ​ത്ത ആ​ളു​ക​ളു​ടെ കൂ​ടെ​യാ​യി​രു​ന്നു ഇ​ന്ന്. എ​ട്ട് ഡെ​ഡ് ബോ​ഡി കി​ട്ടി. ബാ​ക്കി​യു​ള്ള​വ​ർ മ​ണ്ണി​ന​ടി​യി​ലാ​ണ്. കു​റ​ച്ചു​പേ​ർ പു​റ​ത്ത് ക​ര​യാ​നു​ണ്ട്. ഒ​രു നാ​ട്, അ​ത് കാ​ണാ​നേ​യി​ല്ല. പു​ത്തു​മ​ല​യി​ൽ ഇ​പ്പോ​ഴും മ​ഴ പെ​യ്യു​ന്നു​ണ്ട്, മ​ഴ പെ​യ്യു​ന്നു​ണ്ട്...

മ​ണ്ണി​ന​ടി​യി​ൽ ആ​രോ​ക്കെ​യോ മ​ഴ കൊ​ള്ളു​ന്നു​ണ്ട്.....’ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഒ​ന്പ​തി​നു ശേ​ഷം ഹൃ​ദ​യ​സ്പ​ർ​ശി​യാ​യി വ​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റു​ക​ളി​ൽ ഒ​ന്നാ​ണി​ത്. ആ​രൊ​ക്കെ​യോ മ​ണ്ണി​ന​ടി​യി​ൽ മ​ഴ കൊ​ള്ളു​ന്നു. അ​വ​ർ​ക്കാ​യി ഒ​രു​പാ​ട് പേ​ർ പു​റ​ത്തു കാ​ത്തി​രി​ക്കു​ന്നു. ഈ ​വ​രി​ക​ൾ​ക്കു​ട​മ ഇ​ന്നും പു​ത്തു​മ​ല​യി​ലെ ദു​ര​ന്ത​ഭൂ​മി​യി​ലു​ണ്ട്. ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ മ​ല​പ്പു​റം ഓ​ട​ക്ക​യം സ്വ​ദേ​ശി ഡോ.​ബി. അ​ഭി​ലാ​ഷ്. മാ​നേ​ജ​റു​ടെ റോ​ൾ അ​ഴി​ച്ചു​വ​ച്ച് ഡോ​ക്ട​റും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​നു​മാ​യി സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ​യ്ക്കും സ​ബ് ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷി​നു​മൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം. മേ​പ്പാ​ടി പു​ത്തു​മ​ല​യി​ൽ അ​ന്നു​വ​രെ ഉ​ണ്ടാ​യി​ട്ടു​ള്ള​തി​ൽ വെ​ച്ച് ഏ​റ്റ​വും ഭ​യാ​ന​ക​മാ​യ ഉ​രു​ൾ​പൊ​ട്ട​ൽ. ഉ​രു​ൾ കൊ​ണ്ടു​പോ​യ​ത് ആ​രെ​യൊ​ക്കെ ആ​ണെ​ന്നു​പോ​ലും അ​പ്പോ​ൾ അ​റി​യി​ല്ലാ​യി​രു​ന്നു. ഒ​ടു​വി​ൽ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്നു-17. നാ​ലു​വ​യ​സു​ള്ള പി​ഞ്ചു​കു​ഞ്ഞ് അ​ട​ക്കം 17 പേ​രെ ഉ​രു​ളെ​ടു​ത്തി​രി​ക്കു​ന്നു. കു​റേ പേ​രെ അ​ന്നു​ത​ന്നെ പു​റ​ത്തെ​ടു​ത്തു. അ​ന്നു​മു​ത​ൽ ഇ​ന്നോ​ളം ഡോ. ​അ​ഭി​ലാ​ഷ് സേ​വ​ന സ​ന്ന​ദ്ധ​നാ​യി ദു​ര​ന്ത​ഭൂ​മി​യി​ലു​ണ്ട്.

എ​ട​വ​ക പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റാ​യി 2015 ജൂ​ണി​ലാ​ണ് ഡോ. ​അ​ഭി​ലാ​ഷ് വ​യ​നാ​ട്ടി​ൽ ഒൗ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച​ത്. വെ​ള്ള​മു​ണ്ട, കു​റു​ക്ക​ൻ​മൂ​ല പി​എ​ച്ച്സി​ക​ളു​ടെയും ചു​മ​ത​ല വ​ഹി​ച്ചു. പി​ന്നീ​ട് 2016 ലാ​ണ് നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​റാ​യി ചു​മ​ത​ല​യേ​റ്റ​ത്.

പു​ത്തു​മ​ല​യി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് ഒ​റ്റ​പ്പെ​ട്ടു​പോ​യ ചൂ​ര​ൽ​മ​ല ഭാ​ഗ​ത്ത് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം എ​ത്തി​ച്ച​ത് ഡോ. ​അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്. ക​ന​ത്ത​മ​ഴ​യി​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലും യാ​ത്ര അ​സാ​ധ്യ​മാ​യി​രു​ന്ന പു​ത്തു​മ​ല പാ​ല​ത്തി​ലൂ​ടെ സൈ​ന്യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സം​ഘം ചൂ​ര​ൽ​മ​ല എ​ത്തി​യ​ത്. 280 ഓ​ളം ദു​രി​ത​ബാ​ധി​ത​രു​ണ്ടാ​യി​രു​ന്ന വെ​ള്ളാ​ർ​മ​ല വെ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ക്യാ​ന്പി​ലാ​യി​രു​ന്നു ആ​ദ്യ​ത്തെ മെ​ഡി​ക്ക​ൽ ക്യാ​ന്പ്. വി​ദ​ഗ്ധ പ​രി​ച​ര​ണം ആ​വ​ശ്യ​മാ​യ​വ​രെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​താ​യി​രു​ന്നു തു​ട​ക്കം.

പി​ന്നീ​ട​ങ്ങോ​ട്ട് പു​ത്തു​മ​ല ബ​സ് സ്റ്റോ​പ്പ് ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റാ​ക്കി എം​എ​ൽ​എ​യ്ക്കും സ​ബ്ക​ള​ക്ട​ർ​ക്കു​മൊ​പ്പം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷാ ദൗ​ത്യ​ത്തി​ൽ ഏ​ർ​പ്പെ​ട്ട മു​ഴു​വ​ൻ ആ​ളു​ക​ളും രോ​ഗ പ്ര​തി​രോ​ധ​മ​രു​ന്ന് ക​ഴി​ച്ചു​വെ​ന്ന് ഉ​റ​പ്പാ​ക്കി​യാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം. ഏ​റ്റ​വു​മൊ​ടു​വി​ൽ ഇ​നി​യും ക​ണ്ടെ​ത്താ​ത്ത അ​ഞ്ചു​പേ​ർ​ക്ക് വേ​ണ്ടി പ​ര​പ്പ​ൻ​പാ​റ വ​ഴി 25 കി​ലോ​മീ​റ്റ​ർ താ​ണ്ടി മ​ല​പ്പു​റം ഭാ​ഗ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി​യ സം​ഘ​ത്തി​ൽ ഡോ. ​അ​ഭി​ലാ​ഷു​മു​ണ്ടാ​യി​രു​ന്നു. നാ​ളെ ന​ട​ക്കു​ന്ന അ​വ​സാ​ന​വ​ട്ട തെ​ര​ച്ചി​ലി​ലും ഡോ​ക്ട​ർ ഉ​ണ്ടാ​വും, സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ച്ചും ഉ​രു​ൾ കൊ​ണ്ടു​പോ​യ ഉ​റ്റ​വ​രു​ടെ ക​ണ്ണീ​രൊ​പ്പി​യും.