നാ​ടു​കാ​ണി ചു​ര​ത്തി​ൽ താ​ത്കാ​ലി​ക ജീ​പ്പ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു
Sunday, August 25, 2019 12:16 AM IST
ഗൂ​ഡ​ല്ലൂ​ർ: ക​ന​ത്ത മ​ഴ​യ്ക്കി​ടെ മ​ണ്ണി​ടി​ഞ്ഞും പാ​റ​കൾ വീ​ണും ത​ക​ർ​ന്ന നാ​ടു​കാ​ണി ചു​ര​ത്തി​ൽ താ​ത്കാ​ലി​ക ജീ​പ്പ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. വ​ഴി​ക്ക​ട​വി​ൽ​നി​ന്ന് തേ​ൻ​പാ​റ വ​രെ​യും ഇ​വി​ടെ​നി​ന്നു ഗൂ​ഡ​ല്ലൂ​ർ വ​രെ​യു​മാ​ണ് സ​ർ​വീ​സ്.
തേ​ൻ​പാ​റ​യ്ക്ക​ടു​ത്ത് റോ​ഡ് പാ​ടെ ത​ക​ർ​ന്ന ഭാ​ഗ​ത്തു യാ​ത്ര​ക്കാ​ർ ജീ​പ്പി​റ​ങ്ങി കു​റ​ച്ചു​ദൂ​രം ന​ട​ക്ക​ണം. ഓ​ട്ടോ​റി​ക്ഷ​ക​ളും ചു​ര​ത്തി​ലൂ​ടെ ഓ​ട്ടം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ചു​ര​പ്പാ​ത​യി​ൽ കു​മി​ഞ്ഞ പാ​റ​ക​ൾ പൊ​ട്ടി​ച്ചു​നീ​ക്കു​ന്ന പ്ര​വൃ​ത്തി ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ചു. റോ​ഡി​ലേ​ക്കു വീ​ണ മ​ണ്ണും മ​ര​ങ്ങ​ളും നീ​ക്കി​ക്ക​ഴി​ഞ്ഞു.
റോ​ഡ് പ​ഴ​യ​നി​ലാകാൻ കു​റ​ഞ്ഞ​തു നാ​ലു​മാ​സ​മെ​ടു​ക്കും.
ചു​ര​പ്പാ​ത ത​ക​ർ​ന്നു വാ​ഹ​ന​ഗ​താ​ഗ​തം നി​ല​ച്ച​ത് ജ​ന​ങ്ങ​ൾ​ക്കു ക​ടു​ത്ത പ്ര​യാ​സ​മാ​ണ് സൃ​ഷ്ടി​ച്ച​ത്.