ദേ​ശീ​യ​പാ​ത: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​ട​പെ​ട​ണമെന്ന്
Sunday, August 25, 2019 12:18 AM IST
ക​ൽ​പ്പ​റ്റ: ദേ​ശീ​യ​പാ​ത 766 അ​ട​ച്ചു​പൂ​ട്ടു​ന്ന​തു ഒ​ഴി​വാ​ക്കാൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നു വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ദേ​ശീ​യ​പാ​ത 766ൽ ​ബ​ന്ദി​പ്പു​ര ക​ടു​വാ​സ​ങ്കേ​ത​ത്തി​ലൂ​ടെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ക്കു​ന്ന​തും മൈ​സൂ​രു​വി​ൽ​നി​ന്നു ഹു​ൻ​സൂ​ർ, ഗോ​ണി​ക്കു​പ്പ, കു​ട്ട വ​ഴി​യു​ള്ള ബ​ദ​ൽ​പാ​ത ദേ​ശീ​യ​പാ​ത​യാ​യി ഉ​യ​ർ​ത്തു​ന്ന​തും സം​ബ​ന്ധി​ച്ചു സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ സൂ​പ്രീം കോ​ട​തി കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തോ​ടു ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്ക​യാ​ണ്. മ​ന്ത്രാ​ല​യം സ​മ​ർ​പ്പി​ക്കു​ന്ന സ​ത്യ​വാ​ങ്മൂ​ല​ത്തെ ആ​ശ്ര​ച്ചാ​യി​രി​ക്കും ദേ​ശീ​യ​പാ​ത 766ന്‍റെ ഭാ​വി.
ദേ​ശീ​യ​പാ​ത​യി​ലെ രാ​ത്രി​യാ​ത്ര വി​ല​ക്ക് നീ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രും പൊ​തു​സ​മൂ​ഹ​വും ശ​ക്ത​മാ​യ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന​തി​നി​ടെ റോ​ഡ് പൂ​ർ​ണ​മാ​യും അ​ട​ച്ചി​ട​ണ​മെ​ന്നു ശ​ഠി​ക്കു​ന്ന​വ​ർ ഉ​ത്ത​ര കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നു യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് കെ.​കെ. വാ​സു​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​വി. വ​ർ​ഗീ​സ്, ഇ. ​ഹൈ​ദ്രു, കെ. ​ഉ​സ്മാ​ൻ, കെ. ​കു​ഞ്ഞി​രാ​യി​ൻ ഹാ​ജി, കെ.​ടി. ഇ​സ്മ​യി​ൽ, നൗ​ഷാ​ദ് കാ​ക്ക​വ​യ​ൽ, വി​ജ​യ​ൻ കു​ടി​ലി​ൽ, ജോ​ജി​ൻ ടി. ​ജോ​യ്, ഡോ. ​മാ​ത്യു തോ​മ​സ്, പി.​വി. മ​ഹേ​ഷ്, ക​ന്പ അ​ബ്ദു​ല്ല ഹാ​ജി, പി.​വൈ. മ​ത്താ​യി, സി.​വി. വ​ർ​ഗീ​സ്, ഇ.​ടി. ബാ​ബു, സി. ​ര​വീ​ന്ദ്ര​ൻ, മാ​ത്യു മ​ത്താ​യി, സാ​ബു ഏ​ബ്ര​ഹാം, കു​ഞ്ഞി​മോ​ൻ, ശ്രീ​ജ ശി​വ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.