നീ​ല​ഗി​രി ജി​ല്ല​യ്ക്ക് ദേ​ശീ​യ പു​ര​സ്കാ​രം
Monday, August 26, 2019 12:04 AM IST
ഗൂ​ഡ​ല്ലൂ​ർ: പോ​ഷ​ൻ അ​ഭി​യാ​ൻ പ​ദ്ധ​തി​യി​ൽ നീ​ല​ഗി​രി ജി​ല്ല​യ്ക്ക് ദേ​ശീ​യ പു​ര​സ്കാ​രം. ത​മി​ഴ്നാ​ട്ടി​ലെ പ​തി​നൊ​ന്ന് ജി​ല്ല​ക​ളി​ലാ​ണ് ​പ​ദ്ധ​തി​യു​ള്ള​ത്.
ഇ​തി​ൽ മി​ക​ച്ച സേ​വ​നാ​ണ് നീ​ല​ഗി​രി ജി​ല്ല കാ​ഴ്ച​വയ്ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ 36 സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ദ്ധ​തി പ്ര​വര്‌ത്തി​ക്കു​ന്നു​ണ്ട്. ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യി​ൽ നി​ന്ന് നീ​ല​ഗി​രി ജി​ല്ല​ക്കു​ള്ള പു​ര​സ്കാ​രം നീ​ല​ഗി​രി ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ ഏ​റ്റു​വാ​ങ്ങി.
ജി​ല്ലാ സാ​മൂ​ഹി​ക ക്ഷേ​മ​കു​പ്പ് ഓ​ഫീ​സ​ർ ദേ​വ​കു​മാ​രി, ബാ​ബു തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.