മല​ബാ​ര്‍ കോ​ഫി: പു​ത്തൂ​ര്‍​വ​യ​ലി​ല്‍ ശി​ല്്‍​പ​ശാ​ല ഇ​ന്നും നാ​ളെ​യും
Sunday, September 15, 2019 2:10 AM IST
ക​ല്‍​പ്പ​റ്റ: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച മ​ല​ബാ​ര്‍ കോ​ഫി പ​ദ്ധ​തി​യു​ടെ നി​ര്‍​വ​ഹ​ണ​ത്തി​നു രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ന്ന​തി​നു കേ​ര​ള ഡ​വ​ല​പ്‌​മെ​ന്‍റ് ആ​ന്‍​ഡ് ഇ​ന്ന​വേ​ഷ​ന്‍ സ്ട്രാ​റ്റ​ജി​ക് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഡോ.​എം.​എ​സ്. സ്വാ​മി​നാ​ഥ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ പു​ത്തൂ​ര്‍​വ​യ​ല്‍ നി​ല​യ​ത്തി​ല്‍ ഇ​ന്നും നാ​ളെ​യും ശി​ല്പ​ശാ​ല ന​ട​ത്തും.

ഇ​ന്നു രാ​വി​ലെ 10നു ​ജി​ല്ലാ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ധ​ന​മ​ന്ത്രി ഡോ.​ടി.​എം. തോ​മ​സ് ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കൃ​ഷി മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു പു​ത്തൂ​ര്‍​വ​യ​ലി​ല്‍ പ്ലീ​ന​റി സെ​ഷ​നി​ല്‍ ധ​ന​മ​ന്ത്രി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വ​യ​നാ​ടി​ന്‍റെ സു​സ്ഥി​ര വി​ക​സ​നം, കേ​ര​ള പു​ന​ര്‍​നി​ര്‍​മാ​ണം, സു​സ്ഥി​ര വി​ക​സ​ന​ത്തി​ല്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്ക്, കാ​ര്‍​ബ​ണ്‍ ന്യൂ​ട്ര​ല്‍ വ​യ​നാ​ട് എ​ന്നീ വി​ഷ​യ​ങ്ങ​ള്‍ യ​ഥാ​ക്ര​മം സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം​എ​ല്‍​എ, റ​വ​ന്യൂ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ.​വി. വേ​ണു, എ​ല്‍​എ​സ്ജി​ഡി പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ശാ​ര​ദ ജി. ​മു​ര​ളീ​ധ​ര​ന്‍, നേ​ത​ര്‍​ല​ന്‍​ഡ് ടെ​ല്‍​ഫ്റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഡോ.​ഹെ​ര്‍​മ​ന്‍ റു​ച്ച​ന്‍​ബ​ര്‍​ഗ് എ​ന്നി​വ​രും ‘കാ​ലാ​വ​സ്ഥ അ​തീ​ജീ​വ​നം: പ​രി​സ്ഥി​തി​യും സു​സ്ഥി​ര കൃ​ഷി​യും’ എ​ന്ന വി​ഷ​യം ജി.​ബാ​ല​ഗോ​പാ​ല്‍, സി.​കെ. വി​ഷ്ണു​ദാ​സ് എ​ന്നി​വ​രും അ​വ​ത​രി​പ്പി​ക്കും. തു​ട​ര്‍​ന്നു​ള്ള സ​മാ​ന്ത​ര സെ​ഷ​നു​ക​ളി​ല്‍ വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യും. അ​വ​ത​രി​പ്പി​ച്ച വി​ഷ​യ​ങ്ങ​ളു​ടെ ക്രോ​ഡീ​ക​ര​ണ​വും ആ​ക‌്ഷ​ന്‍ പ്ലാ​ന്‍ ത​യാ​റാ​ക്ക​ലും നാ​ളെ ന​ട​ത്തും.

സു​സ്ഥി​ര കൃ​ഷി​യി​ലൂ​ടെ കാ​പ്പി ഉ​ത്പാ​ദ​ന​വും വ​രു​മാ​ന​വും ഇ​ര​ട്ടി​യാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​വി​ഷ്‌​ക​രി​ച്ച​താ​ണ് മ​ല​ബാ​ര്‍ കോ​ഫി പ​ദ്ധ​തി​യെ​ന്നു എം​എ​ല്‍​എ​മാ​രാ​യ സി.​കെ. ശ​ശീ​ന്ദ്ര​ന്‍, ഒ.​ആ​ര്‍. കേ​ളു എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

മ​ല​ബാ​ര്‍ കോ​ഫി​യു​ടെ പ്ര​ചാ​ര​ണ​ത്തി​നു സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‌ 1000 കി​യോ​സ്‌​കു​ക​ളു​ടെ സ്ഥാ​പ​നം, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​തും സു​സ്ഥി​ര​വു​മാ​യ കാ​ര്‍​ഷി​ക വ്യ​വ​സ്ഥ വി​ക​സി​പ്പി​ക്ക​ല്‍, കൃ​ഷി​യി​ട​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള നൂ​ത​ന സ​ങ്കേ​ത​ങ്ങ​ളു​ടെ ക​ണ്ടെ​ത്ത​ല്‍, വ​യ​നാ​ടി​നെ കാ​ര്‍​ബ​ണ്‍ ന്യൂ​ട്ര​ല്‍ ജി​ല്ല​യാ​ക്ക​ല്‍, വ​യ​നാ​ട​ന്‍ കാ​പ്പി ഉ​ത്പ​ന്ന​ങ്ങ​ള്‍ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ക​ര്‍​മ പ​ദ്ധ​തി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ ശി​ല്‍​പ​ശാ​ല​യി​ല്‍ രൂ​പ​രേ​ഖ​യാ​കും.