വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്ക​ല്‍: പ​രി​ശീ​ല​നം ന​ല്‍​കി
Tuesday, September 17, 2019 12:28 AM IST
ക​ല്‍​പ്പ​റ്റ: വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി. മാ​സ്റ്റ​ര്‍ ട്രെ​യി​ന​ര്‍​മാ​ര്‍, താ​ലൂ​ക്കു​ത​ല മാ​സ്റ്റ​ര്‍ ട്രെ​യി​ന​ര്‍​മാ​ര്‍, മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി, വൈ​ത്തി​രി താ​ലൂ​ക്കു​ക​ളി​ലെ ബി​എ​ല്‍​ഒ​മാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്. സെ​പ്റ്റം​ബ​ര്‍ 30 വ​രെ സ​മ്മ​തി​ദാ​യ​ക​ര്‍​ക്ക് വോ​ട്ട​ര്‍​പ്പ​ട്ടി​ക​യി​ല്‍ നി​ല​വി​ലു​ള്ള പേ​ര്, ഫോ​ട്ടോ, വ​യ​സ്/​ജ​ന​ന തി​യ​തി, കു​ടും​ബ വി​വ​രം എ​ന്നി​വ പ​രി​ശോ​ധി​ക്കു​ന്ന​തി​നും തി​രു​ത്തു​ന്ന​തി​നും അ​വ​സ​രം ല​ഭി​ക്കും.
ഒ​ക്‌​ടോ​ബ​ര്‍ 15നു ​വോ​ട്ട​ര്‍​പ്പ​ട്ടി​ക​യു​ടെ ക​ര​ട് പ്ര​സി​ദ്ധീ​ക​രി​ക്കും. ഒ​ക്‌​ടോ​ബ​ര്‍ 15 മു​ത​ല്‍ ന​വം​ബ​ര്‍ 30 വ​രെ ആ​ക്ഷേ​പ​ങ്ങ​ളും പേ​രു ചേ​ര്‍​ക്കു​ന്ന​തി​ന് പു​തി​യ ഹ​ര​ജി​ക​ളും സ​മ​ര്‍​പ്പി​ക്കാം.
ക​മ്മീ​ഷ​ന്‍ വെ​ബ് പോ​ര്‍​ട്ട​ലാ​യ www.nv--sp.in ​ലെ ഇ​വി​പി ലി​ങ്ക് വ​ഴി​യും വോ​ട്ട​ര്‍ ഹെ​ല്‍​പ്‌​ലൈ​ന്‍ ആ​പ് വ​ഴി​യും സ​മ്മ​തി​ദാ​യ​ക​ര്‍​ക്ക് നേ​രി​ട്ടോ താ​ലൂ​ക്കു​ത​ല​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വോ​ട്ട​ര്‍ ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​ര്‍ വ​ഴി​യോ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യോ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലു​ള്ള വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​വു​ന്ന​തും ആ​വ​ശ്യ​മാ​യ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്താ​വു​ന്ന​തു​മാ​ണ്. ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍: 1950.